6 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാതെ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തഴയുന്നു;മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസില്‍ നിന്നും ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് മുട്ടന്‍ പണി നല്‍കി കളക്ടര്‍

തിരുവനന്തപുരം/മലപ്പുറം: (www.kvartha.com 26.07.2019)  എസ്എംവി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമല്‍ ഇര്‍ഫാനെയാണ് ബസില്‍ നിന്ന് ഇറക്കി വിട്ടത്. വിദ്യാര്‍ത്ഥിയുടെ കൈയില്‍ ടിക്കറ്റെടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. പോത്തന്‍കോട് സ്വദേശിയായ ഇര്‍ഫാനെ കണ്ടക്ടര്‍ സ്റ്റാച്യുവില്‍ ഇറക്കിവിട്ടു.

വൈകുന്നേരം ആറു മണി കഴിഞ്ഞതിനാല്‍ കണ്‍സെഷന്‍ പതിക്കാന്‍ കഴിയില്ലെന്നായിരുന്നു കണ്ടക്ടറിന്റെ ന്യായവാദം. എന്നാല്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായതിനാല്‍ പരിശീലന ക്ലാസ് കഴിഞ്ഞാണ് അമല്‍ ബസില്‍ കയറിയത്. ബസ് ടിക്കറ്റെടുക്കാന്‍ വിദ്യാര്‍ത്ഥിയുടെ കൈയില്‍ പണമില്ലെന്ന് അറിയിച്ചിട്ടും കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിലും കെ എസ് ആര്‍ ടി സി അധികൃതര്‍ക്കും പരാതി നല്‍കി. ഒടുവില്‍ വഴി യാത്രക്കാരന്‍ കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് കുട്ടി വീട്ടിലെത്തിയത്.

News, Kerala, Malappuram, Thiruvananthapuram, KSRTC, bus, District Collector, Student, school, Ticket, Police, KSRTC Bus Refusing to Drop School Students at Stop Not Given Concession

അതേ സമയം മലപ്പുറത്ത് സ്വകാര്യ ബസില്‍ നിന്ന് കുട്ടിയെ ഇറക്കി വിട്ട കണ്ടക്ടറെ മാതൃകാപരമായി ശിക്ഷിച്ചിരിക്കുകയാണ് കളക്ടര്‍ ജാഫര്‍ മാലിക്. തവനീര്‍ ശിശുഭവനിലെ കുഞ്ഞുങ്ങളെ പത്ത് ദിവസം കെയര്‍ടേക്കറായി നിന്നതിനു ശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബസ് ജീവനക്കാരനായി ഇദ്ദേഹം വരട്ടെയെന്നാണ് കളക്ടര്‍ പറഞ്ഞത്. സഹോദരന്‍ വിളിച്ച് പറഞ്ഞിട്ടും സഹയാത്രികര്‍ ഇടപെട്ടിട്ടും വിദ്യാര്‍ത്ഥിയെ അടുത്ത സ്റ്റോപില്‍ ഇറക്കി വിടുകയാണ് കണ്ടക്ടര്‍ സക്കീര്‍ അലി ചെയ്തത്. മഞ്ചേരി- തവനൂര്‍ റൂട്ടിലോടുന്ന കൊരമ്പയില്‍ ബസിലാണ് സംഭവം നടന്നത്.

ആറുമണിക്കു ശേഷം കണ്‍സെഷന്‍ പതിക്കാന്‍ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തന്നെ പറയുമ്പോഴും വിദ്യാര്‍ത്ഥികളോടുള്ള ചില കണ്ടക്ടര്‍മാരുടെ പെരുമാറ്റം വളരെ ദയനീയമാവുന്നു. കളക്ടറുടെ ശിക്ഷ മറ്റു ബസ് ജീവനകാര്‍ക്കുള്ള താക്കീത് കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Malappuram, Thiruvananthapuram, KSRTC, bus, District Collector, Student, school, Ticket, Police, KSRTC Bus Refusing to Drop School Students at Stop Not Given Concession


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?