തെരുവുനായയുടെ വിളയാട്ടം; 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

മടിക്കൈ: (www.kasargodvartha.com 24.07.2019) മടിക്കൈയില്‍ വീണ്ടും തെരുവുനായയുടെ വിളയാട്ടം. ആറുവയസുകാരനെ നായ കടിച്ചുപറിച്ചു. സൗദി പ്രവാസി അജാനൂര്‍ മുട്ടുംതലയിലെ നിസാമുദ്ദീന്‍- മടിക്കൈ മുണ്ടോട്ട് കയ്യുള്ളകൊച്ചിയിലെ സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ നബീലി (ആറ്)നെയാണ് തെരുവുനായ കടിച്ചു പറിത്. നന്ദാവനം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ തൊട്ടടുത്തുള്ള പിതൃസഹോദരന്റെ വീട്ടിലേക്ക് പോവുമ്പോഴാണ് ചാടിവീണ തെരുവുനായ നബീലിനെ കടിച്ചുപറിച്ചത്. നിലത്തുവീണ് മുഖം മണ്ണോടു ചേര്‍ത്തു പിടിച്ചതിനാല്‍ തലക്കും കൈകള്‍ക്കും ചുമലിനുമാണ് നായ കടിച്ചത്. ആറോളം കടിയേറ്റ നബീലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതേ നായ തന്നെ മടിക്കൈ പൂത്തക്കാല്‍, മുണ്ടോട്ട്, മണക്കടവ് ഭാഗങ്ങളില്‍ നിന്നായി നാലോളം പേരെ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. മണക്കടവ് വാഴക്കാടന്‍ കുഴിയില്‍ പത്മനാഭന്‍, മടിക്കൈ വനിതാ ബാങ്ക് ഉദ്യോഗസ്ഥന്‍ നീരളിയിലെ രമേശന്‍, മുണ്ടോട്ടെ ഗൗരി എന്നിവര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. നാട്ടില്‍ ഭീതി പരത്തിയ തെരുവുനായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.

ജില്ലയില്‍ കാലവര്‍ഷത്തോടൊപ്പം ജനങ്ങളില്‍ ഭീതി ഉയര്‍ത്തി തെരുവുനായ ശല്യം വര്‍ദ്ധിച്ചുവരികയാണ്. ബോവിക്കാനം, മുളിയാര്‍, ബദിയടുക്ക, ബേഡകം തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം തന്നെ നിരവധി പേര്‍ക്ക് നായക്കളുടെ കടിയേറ്റിട്ടുണ്ട്. പത്തോളം പേര്‍ ഇപ്പോള്‍ ആശുപ്രതിയിലാണ്. നായ്ക്കളുടെ ശല്യം കാരണം കുട്ടികളടക്കമുള്ളവര്‍ ഭീതിയില്‍ കഴിയുന്നു. അലഞ്ഞ് തിരിയുന്ന നായ്ക്കളില്‍ ചിലതിന് പേ ലക്ഷണമുള്ളതും നാട്ടുകാരില്‍ പേടിയുളവാക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Dog bite, Dog,  6 year old injured after dog bite
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?