വൈദ്യുത വാഹന നിര്‍മാണത്തിന് തുടക്കം കുറിച്ച കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന് 6 കോടി

കോട്ടയം: (www.kvartha.com 23.07.2019) വൈദ്യുത വാഹന നിര്‍മാണത്തിന് തുടക്കം കുറിച്ച കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന് ആറുകോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ . 2018-19 സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ കെ.എ.എല്ലിന് സര്‍ക്കാര്‍ പത്തുകോടി രൂപ അനുവദിച്ചിരുന്നു.

എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ അന്ന് തുക നല്‍കാനായില്ല. ഇതില്‍ ആറുകോടി രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായമായാണിത് നല്‍കുന്നത്. കെ.എ.എല്ലിന്റെ ഇ-ഓട്ടോയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ മാസം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

Kerala government provided 6 crores to KAL for electric auto production, Kottayam, News, Business, Technology, Chief Minister, Pinarayi Vijayan, Inauguration, Kerala

ആദ്യഘട്ടത്തില്‍ ഒറ്റ റീചാര്‍ജിങ്ങില്‍ 100 കി.മീ. ഓടിക്കാവുന്ന 'നീം-ജി' ഓട്ടോറിക്ഷയാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ ഓട്ടോകളുടെ കുലുക്കവും ശബ്ദവും മലിനീകരണവുമില്ലാതെയുള്ള ഓട്ടോറിക്ഷ സബ്‌സിഡി അടക്കം രണ്ടുലക്ഷം രൂപയ്ക്ക് വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

 ഗിയര്‍ ഇല്ലാതെ നിര്‍മിക്കുന്ന വാഹനത്തിന് കയറ്റം കയറാന്‍ സഹായിക്കുന്ന പവര്‍ഗിയറും ഉണ്ടാവും. ഈ വര്‍ഷം തന്നെ നീം-ജി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ അടുത്തവര്‍ഷം വൈദ്യുതിയിലോടുന്ന രണ്ടുലക്ഷം ഇരുചക്രവാഹനം, അന്‍പതിനായിരം ഓട്ടോറിക്ഷ, ആയിരം ചരക്കുവാഹനം, മൂവായിരം ബസ്, നൂറ് ഫെറിബോട്ട് എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2022-ഓടെ പത്തുലക്ഷം ഇ-വാഹനങ്ങള്‍ കേരളത്തിലെ റോഡുകളിലോടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala government provided 6 crores to KAL for electric auto production, Kottayam, News, Business, Technology, Chief Minister, Pinarayi Vijayan, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?