കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ ഉള്‍പ്പെടെ 5മരണം; മരിച്ചവരില്‍ മലയാളിയും

പാലക്കാട്: (www.kvartha.com 27.07.2019) കോയമ്പത്തൂരില്‍ അവിനാശി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ അടക്കം അഞ്ച് മരണം. കേരള രജിസ്‌ട്രേഷനിലുള്ള വാഗണര്‍ കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. KL 52 P 1014 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഓടിച്ചിരുന്നത് പാലക്കാട് വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബഷീറാ(44) ണ്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വെള്ളാലൂര്‍ തിരിവില്‍ ആണ് അപകടം.

Tamil Nadu: Five persons died in a road accident in Coimbatore, Palakkad, News, Local-News, Accidental Death, Accident, Hospital, Treatment, Injured, National, Obituary

പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മുഹമ്മദ് ബഷീറിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍പെട്ട കാറില്‍ ഒഡീഷക്കാരും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവര്‍ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamil Nadu: Five persons died in a road accident in Coimbatore, Palakkad, News, Local-News, Accidental Death, Accident, Hospital, Treatment, Injured, National, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?