ജ്വല്ലറിയടക്കം 5 കടകളിലെ കവര്‍ച്ച; ഒരു പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2019) ജ്വല്ലറിയടക്കം അഞ്ചു കടകളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു പ്രതിയെ ഡി വൈ എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി വെറകന്‍ രാധാകൃഷ്ണനെ (51) യാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ഖെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് യാഡിനു കിഴക്കുവശത്തെ അജയ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കണ്ണേഴത്ത് ഗോള്‍ഡില്‍ നിന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും 6,900 രൂപയുമാണ് മോഷണം പോയത്. ഗോപാലകൃഷ്ണന്‍ നടത്തുന്ന സിറ്റി ടീ സ്റ്റാള്‍, സ്റ്റാര്‍ലൈറ്റ് ഇലക്ട്രോണിക്‌സ്, നീലേശ്വരം പള്ളിക്കരയിലെ അശോകന്റെ മില്‍മ ബൂത്ത്, രമേശന്റെ കഞ്ഞിക്കട എന്നിവിടങ്ങളിലും കവര്‍ച്ചാശ്രമവും നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Robbery, Top-Headlines, Crime, Robbery case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?