5വയസുകാരനെ അമ്മയും രണ്ടാനച്ഛനും മാതൃ സഹോദരിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്നു; കൊലപ്പെടുത്തിയത് അവിഹിതത്തിന് തടസമായതിനാല്‍; കൊലനടത്തിയത് ചുടുകാട്ടില്‍ കൊണ്ടുപോയി; കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി, പിന്നീട് തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു; ക്രൂരമായ കൊലപാതകം നടത്തുമ്പോള്‍ കാവല്‍ നിന്നത് പെറ്റമ്മ; പ്രതികള്‍ അറസ്റ്റില്‍
കുമളി: (www.kvartha.com 18.07.2019) അഞ്ചുവയസുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്നു ക്രൂരമായി കഴുത്തറുത്തു കൊന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കോംബൈയില്‍ കഴിഞ്ഞദിവസമാണു മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവത്തില്‍ അഞ്ചുവയസുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛന്‍ ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ഗീത ആദ്യം വിവാഹം ചെയ്തത് കോംബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണ്. ഈ ബന്ധത്തിലെ ആണ്‍കുട്ടിയെ ആണു കൊലപ്പെടുത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്.
എന്നാല്‍ ആദ്യബന്ധത്തിലെ ആണ്‍കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരില്‍ രണ്ടാം ഭര്‍ത്താവായ ഉദയകുമാര്‍ ഗീതയുമായി വഴക്കിടുന്നതു പതിവായി.
ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസമാകുമെന്നു കണ്ട ഇവര്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഇതിനു വേണ്ടി പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെ കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടില്‍ കൊണ്ടുവന്നു കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. രാത്രി എട്ടുമണി മുതല്‍ കുട്ടിയെ കാണാനില്ല എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി ലഭിച്ച പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്‍ കിടക്കുന്ന വാര്‍ത്ത പ്രചരിച്ചു.
പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. രാത്രി കാര്‍ത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്നു കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു അരും കൊലയുടെ ചുരുള്‍ പുറത്തറിഞ്ഞത്.
കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാര്‍ത്തിക് തന്റെ ഓട്ടോറിക്ഷയില്‍ ഉദയകുമാര്‍, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടില്‍ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ ആദ്യം കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാന്‍ വേണ്ടി കഴുത്തറുത്തു. എന്നാല്‍ ചുടുകാട്ടില്‍ മൂന്നു പേര്‍ ചേര്‍ന്നു തന്റെ കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഗീത കാവല്‍ നില്‍ക്കുകയായിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 5 year old killed brutally in Theni 4 arrested including mother, Kumali, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.

Powered by Info News For You

Comments
Post a Comment