59 വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ചൂഷണം ചെയ്ത പ്രതി അറസ്റ്റില്‍
പാലക്കാട് (www.evisionnews.co): പട്ടാമ്പിക്ക് സമീപമുള്ള യു.പി സ്‌ക്കൂളിലെ 59 വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ചൂഷണം ചെയ്ത കേസിലെ പ്രതിയെ തൃത്താല പൊലീസ് അറസ്റ്റു ചെയ്തു.പട്ടിത്തറ കക്കാട്ടിരി സ്വദേശിയായ പൂലേരി വളപ്പില്‍ കൃഷ്ണനെയാണ് അറസറ്റ് ചെയ്തത്. 59 കുട്ടികളെ കൃഷ്ണന്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. 11ദിവസമായി ഒളിവിലായിരുന്ന കൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം നാല് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. പ്രതി തമിഴ്‌നാട് കേന്ദ്രീകരിച്ച് ആരാധനാലയങ്ങളിലാണ് ഒളിവില്‍ താമസിച്ചതെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റു കുട്ടികളില്‍ നിന്നുളള മൊഴികൂടി രേഖപ്പെടുത്താനുണ്ട്.10 കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. വൈദ്യപരിശോധനക്ക് ശേഷം പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌കൂളിന് സമീപം സ്റ്റേഷനറി കട നടത്തുകയാണ് പ്രതി. ഇന്റര്‍വെല്‍ സമയത്ത് കടയില്‍ മിഠായിയും മറ്റും വാങ്ങാന്‍ എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണം ചെയ്തിരുന്നത്.
Powered by Info News For You
Comments
Post a Comment