കാണാതായ 57-കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു തിന്നു; അസ്ഥിക്കഷണങ്ങള്‍ ലഭിച്ചത് വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍
ടെക്സാസ്: (www.kvartha.com 11.07.2019) കാണാതായ 57-കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു തിന്നുവെന്ന് പോലീസിന്റെ കണ്ടെത്തല്‍. അമേരിക്കയിലെ ടെക്സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം തനിച്ച് താമസിച്ചിരുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. എന്നാല്‍ മാക്കിനെ കൊന്നത് നായ്ക്കള്‍ തന്നെയാണോയെന്നു സ്ഥിരീകരിക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
മാക്കിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചെങ്കിലും അതു മാക്കിന്റേത് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നില്ല. എന്നാല്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ തലമുടിയും തുണിക്കഷ്ണങ്ങളും കണ്ടെത്തിയതാണ് ഇത്തരമൊരു സംശയത്തിന് ഇടയായത്.
സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആദം കിങ് പറയുന്നത് ഇങ്ങനെ;
ആദ്യഘട്ടത്തില്‍ കണ്ടെത്തലുകള്‍ അവിശ്വസനീയമെന്നാണു ഞങ്ങള്‍ക്കു തന്നെ തോന്നിയത്. കാരണം ഒന്നും അവശേഷിച്ചിരുന്നില്ല . മനുഷ്യമാംസം നായ്ക്കള്‍ തിന്നുന്നത് സാധാരണമാണ്. എന്നാല്‍ മുഴുവന്‍ ശരീരവും വസ്ത്രങ്ങളും ഉള്ളിലാക്കുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . വളര്‍ത്തുമൃഗങ്ങള്‍ യജമാനനെ മുഴുവനായി തിന്നുവെന്ന നിരീക്ഷണം അംഗീകരിക്കാന്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.
എന്നാല്‍ വൈദ്യപരിശോധനയില്‍ പോലീസ് ശേഖരിച്ച അവശിഷ്ടങ്ങള്‍ മാക്കിന്റേത് തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ചയാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലും സ്ഥിരീകരിക്കപ്പെട്ടത്. ചിലപ്പോള്‍ മാക്ക് രോഗാവസ്ഥയെ തുടര്‍ന്നു മരിച്ചതാവാം. തുടര്‍ന്നാവും അമ്പത്തിയേഴുകാരനെ വളര്‍ത്തു നായ്ക്കള്‍ ആഹാരമാക്കിയതെന്നാണു പോലീസിന്റെ നിഗമനം.
മാക്കിനെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലെന്നു ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഒരു ബന്ധു പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഇയാള്‍ക്കൊപ്പം വല്ലപ്പോഴും കടയില്‍ പോകുമ്പോള്‍ മാത്രമാണു മാക്ക് വീടുവിട്ടിരുന്നത്. മാക്കിനെ തിരഞ്ഞ് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ആക്രമണകാരികളായ നായ്ക്കള്‍ അകത്തേക്കു കടക്കാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരം അറിയിച്ചു. അവരെത്തിയപ്പോഴും നായ്ക്കള്‍ തടഞ്ഞു. അവയെ വിരട്ടിയോടിച്ചശേഷം ഡ്രോണ്‍ ഉപയോഗിച്ചാണ് ആദ്യം വീടും പരിസരവും നിരീക്ഷിച്ചത്. എന്നാല്‍ മാക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാക്കിനെ കാണാനില്ലെന്നു പ്രഖ്യാപിച്ച പോലീസ് അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. ഇയാളെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളുടെ സഹായം തേടി. സമീപത്തുള്ള ആശുപത്രികളിലും ജയിലുകളിലും പരിശോധന നടത്തി.
മേയ് 15-ന് സമീപത്തുള്ള പുരയിടത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരു അസ്ഥിക്കഷ്ണം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് കൂടുതല്‍ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി. ഇതിനു ശേഷമാണ് നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് തലമുടിയും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. മാക്ക് ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നായ്ക്കളെ പാര്‍പ്പിച്ചിരുന്ന ഭാഗത്തുനിന്ന് മാക്കിന്റെ ഷൂ കൂടി കണ്ടെത്തിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും ആ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്.
യജമാനനെ അരുമകളായ വളര്‍ത്തുനായ്ക്കള്‍ തന്നെ തിന്നു തീര്‍ത്തിരിക്കുന്നുവെന്ന്. തുടര്‍ന്നാണ് വിശദമായ വൈദ്യപരിശോധന നടത്തിയതും കണ്ടെത്തല്‍ സ്ഥിരീകരിച്ചതും. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച 13 നായ്ക്കളെ വെടിവച്ചു കൊന്നു. രണ്ടെണ്ണത്തിനെ മറ്റു നായ്ക്കള്‍ വകവരുത്തി. മൂന്നു നായ്ക്കള്‍ വീട്ടില്‍ തന്നെയുണ്ടെന്നു പോലീസ് പറഞ്ഞു. മരിച്ച യജമാനന്മാരെ നായ്ക്കള്‍ ആഹാരമാക്കിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൂര്‍ണമായി തിന്ന സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing Man In Texas Was Eaten By His Only Companions - His 18 Dogs, America, News, Local-News, Murder, Police, Probe, Food, World.

Powered by Info News For You

Comments
Post a Comment