ഇന്ത്യന്‍ വിമാനങ്ങള്‍ക്കിനി വിലക്കില്ലെന്ന് പാകിസ്ഥാന്‍; ബാലാക്കോട്ടിലെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെ നിലവില്‍ വന്ന വിലക്ക് നീക്കി, വ്യോമമേഖല തുറന്ന് നല്‍കിയത് ചൊവ്വാഴ്ച പുലര്‍ച്ചെ, വിലക്കിന് ശേഷം ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലയുടെ നഷ്ടം 550 കോടി രൂപ
ദില്ലി: (www.kvartha.com 16.07.2019) വ്യോമമേഖല ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കിനി വിലക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.41 ഓടെ വിലക്ക് പിന്‍വലിച്ചു. പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയതായി പാകിസ്ഥാന്‍ അറിയിച്ചു. ബാലാക്കോട്ടിലെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് വിലക്ക് നിലവില്‍ വന്നത്.
ഫെബ്രുവരി 26 നാണ് ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ഇതോടെ പാക്കസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായി അടയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ 11 റൂട്ടുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ തുറന്നിരുന്നു.
പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. 550 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വ്യോമയാന മന്ത്രി രാജ്യസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രമായി 491 കോടി രൂപയുടെ നഷ്ടം വന്നെന്നാണ് കണക്കുകള്‍. ഇതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഇത് ഉടന്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, Pakistan, Airlines, Air India, Violence, attack, Terrorists, Ban, Air Plane, New Delhi, National, Pakistan airspace finally reopens

Powered by Info News For You

Comments
Post a Comment