ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനും സര്‍ക്കാറിന്റെ കൂച്ചുവിലങ്ങ്; ഇനി മുതല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍, കരട് നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കി, ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: (www.kvartha.com 07.07.2019) സംസ്ഥാനത്ത് ദുര്‍മന്ത്രവാദവും കൂടോത്രവും ഇനി മുതല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍. ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റമാക്കുന്ന കരട് നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കി. ഇനി മുതല്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിനോ ജീവനോ ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കും. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും.
അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് അടുത്ത കാലത്തായി വ്യാപകമായിരുന്നു. ഇത് തടയിടുന്നതിനായാണ് പുതിയ നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Religion, Government, Crime, Death, Thiruvananthapuram, Law, Case, Chief Minister, law drafted in kerala against black magic

സര്‍ക്കാറിന്റെ ആവശ്യാര്‍ത്ഥമാണ് കമ്മീഷന്‍ കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദം കാരണവും ഇതിന്റെ പിറകില്‍ നടക്കുന്ന ചികിത്സാനിഷേധം കാരണവും സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിയമം ഉണ്ടാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Religion, Government, Crime, Death, Thiruvananthapuram, Law, Case, Chief Minister, law drafted in kerala against black magic
Powered by Info News For You

Comments
Post a Comment