തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പ്രസംഗത്തിനിടെ വൈദികന്‍; വേദിയില്‍ നിന്നും ചാടി എഴുന്നേറ്റ യുവതി പുരോഹിതനെ തള്ളി താഴെയിട്ടു; സംഭവം നടക്കുമ്പോള്‍ സദസിലുണ്ടായിരുന്നത് 50,000ത്തോളം കാണികള്‍; സമൂഹമാധ്യമത്തില്‍ വീഡിയോ വൈറല്‍

സാവോപോളോ: (www.kvartha.com 18.07.2019) കുര്‍ബാനയ്ക്കിടെ തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പറഞ്ഞ വൈദികനെ ചാടി എഴുന്നേറ്റ് പാഞ്ഞെത്തിയ യുവതി വേദിയില്‍ നിന്നും തള്ളി താഴെയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം.

കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത വൈദികന്‍ മാര്‍സെലോ റോസ്സിയാണ് കുര്‍ബാന അര്‍പ്പിക്കാനെത്തിയത്. വൈദികന്റെ പ്രസംഗം കേള്‍ക്കാന്‍ 50,000 ത്തോളം പേരാണ് സദസില്‍ ഉണ്ടായിരുന്നത്.

For saying ‘fat women don’t go to heaven’ woman shoves priest off stage, News, Religion, Humor, Video, Woman, Social Network, World

കാണികള്‍ക്കിടയിലിരുന്ന് പുരോഹിതന്റെ പ്രസംഗം കേള്‍ക്കുകയായിരുന്നു യുവതി. അതിനിടെയാണ് തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് പുരോഹിതന്‍ പറഞ്ഞത്. ഇതുകേട്ടതോടെ പ്രകോപിതയായ യുവതി വേദിയിലെത്തി പുരോഹിതനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ പുരോഹിതന് കാര്യമായ പരിക്കുകളൊന്നുമില്ല.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ തടിച്ച സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ല എന്ന് വൈദികന്‍ പറയുന്നത് ദൃശ്യങ്ങളിലില്ല.

സ്ത്രീ വിരുദ്ധതയുടേയും സ്വവര്‍ഗരതിക്കെതിരായ നിലപാടിന്റെ പേരിലും അറിയപ്പെടുന്ന വൈദികനാണ് മാര്‍സെലോ റോസി. വിഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

വൈദികനെ തള്ളിയിട്ട സ്ത്രീ മാനസിക പ്രശ്നമുള്ള ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: For saying ‘fat women don’t go to heaven’ woman shoves priest off stage, News, Religion, Humor, Video, Woman, Social Network, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?