പണമിടപാടുകള്‍ സുഗമമാക്കാന്‍ പാന്‍ കാര്‍ഡിനു പകരമായി ആധാര്‍ ഉപയോഗിക്കാം; 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ബാധകം, അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: (www.kvartha.com 07.07.2019) പണമിടപാടുകള്‍ സുഗമമാക്കാന്‍ പാന്‍ കാര്‍ഡിനു പകരമായി ഇനി ആധാര്‍ ഉപയോഗിക്കാം. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇത് ബാധകമാണ്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റ് 105000 കോടി രൂപ സമാഹരിക്കും. കോര്‍പറേറ്റ് ആദായ നികുതിയിലും ഇളവുണ്ട്. ഇതിന്റെ പരിധി ഉയര്‍ത്തിയിട്ടുണ്ട്.

പാന്‍ കാര്‍ഡിനു പകരമായി ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു. രാജ്യത്ത് 120 കോടി പേര്‍ക്ക് ആധാറുണ്ടെന്നും ഇവയില്‍ 20 കോടി പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവയാണെന്നും പാണ്ഡെ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Finance, Aadhar Card, Central Government, Budget, Bank, Nirmala Seetharaman, aadhar card will use to money transactions more than 50000 instead of pan card


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?