നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന് പോലീസ് സ്റ്റേഷനില്‍ വെച്ച് ഉഴിച്ചില്‍ ചികിത്സ നല്‍കിയിരുന്നുവെന്നും 500 രൂപ പ്രതിഫലം ലഭിച്ചുവെന്നും വൈദ്യന്റെ വെളിപ്പെടുത്തല്‍

നെടുങ്കണ്ടം: (www.kvartha.com 06.07.2019) നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വൈദ്യന്‍ രംഗത്ത്. പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ വെച്ച് പരിശോധിച്ചുവെന്നും പ്രതിഫലമായി പോലീസ് തനിക്ക് 500 രൂപ നല്‍കിയെന്നും തൂക്കുപാലം സ്വദേശിയായ വൈദ്യന്‍ പറഞ്ഞു.

ജൂണ്‍ 13ന് വൈകിട്ട് മൂന്നുമണിയോടെയാണ് പോലീസ് അനധികൃത കസ്റ്റഡിയില്‍ വെച്ച രാജ്കുമാറിനെ സ്റ്റേഷനിലെത്തി ചികിത്സിച്ചത്. രാജ്കുമാര്‍ കേസിലെ മൂന്നാം പ്രതിയായ പോലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പോലീസ് തന്നോട് പറഞ്ഞിരുന്നതെന്നും വൈദ്യന്‍ പറഞ്ഞു.

Had treated Raj Kumar at police station, reveals Ayurveda practitioner, News, Trending, Custody, Police, Attack, Treatment, Murder, Kerala

താന്‍ ചെല്ലുമ്പോള്‍ രാജ് കുമാറിന്റെ 'മുട്ടിനു തീരെ വയ്യായിരുന്നു. തുടര്‍ന്ന് രാജ്കുമാറിന്റെ മുട്ടില്‍ മരുന്ന് വെച്ചു കെട്ടി. പോലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയില്‍ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പോലീസ് കാന്റീനില്‍ നിന്നാണ് മുറിവെണ്ണ ചൂടാക്കിയ' തെന്നും വൈദ്യന്‍ വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Had treated Raj Kumar at police station, reveals Ayurveda practitioner, News, Trending, Custody, Police, Attack, Treatment, Murder, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?