പുത്തൂരില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഘത്തിനിരയാക്കി; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സഹപാഠികളായ 5 വിദ്യാര്‍ത്ഥികള്‍ പിടിയില്‍, പീഡിപ്പിച്ചത് ലഹരി മരുന്ന് നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയ ശേഷം, പിടിയിലായത് അന്യമതത്തില്‍പ്പെട്ട യുവാക്കള്‍ ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നാരോപിച്ച് എബിവിപി നടത്തിയ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍

മംഗളൂരു: (www.kvartha.com 04.07.2019) ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ കാറിലിട്ടു പീഡിപ്പിച്ച സഹപാഠികളായ 5 വിദ്യാര്‍ഥികള്‍ പിടിയില്‍. പുത്തൂര്‍ വിവേകാനന്ദ കോളജ് വിദ്യാര്‍ഥികളാണ് പിടിയിലായത്. പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പുത്തൂര്‍ വിവേകാനന്ദ കോളജ് വിദ്യാര്‍ഥികളായ ബജത്തൂര്‍ ഗനഡമൂലെ മനയില്‍ ഗുരുനന്ദന്‍(19), ബണ്ട്വാള്‍ പെര്‍ണെ രാജശ്രീ കൃപയില്‍ പ്രജ്വാള്‍(19), പെര്‍ണെ കഡമ്പു മനെയില്‍ കിഷന്‍(19), പുത്തൂര്‍ ആര്യാപു പിലിഗുണ്ട മനെയില്‍ സുനില്‍(19), ബണ്ട്വാള്‍ ബൊറിമാരു ബല്യമനെയില്‍ പ്രഖ്യാത്(19) എന്നിവരാണ് അറസ്റ്റിലായത്.


അന്യമതത്തില്‍പ്പെട്ട യുവാക്കള്‍ ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നാരോപിച്ച് എബിവിപി നടത്തിയ പ്രതിഷേധ സമരങ്ങളിലെ സജീവ സാനിധ്യമായിരുന്നു പിടിയിലായ പ്രതികള്‍. മാര്‍ച്ച് മാസത്തില്‍ കോളേജില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സുനില്‍ കാറില്‍ കയറ്റി കൊണ്ടു പോയി. വഴിയില്‍ വെച്ച് മറ്റ് പ്രതികളും ഇവരോടൊപ്പം ചേര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തി പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഘത്തിനിരയാക്കി.

ഇവര്‍ മയക്കു മരുന്നു ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. പ്രതികള്‍ വിഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും ജില്ലാ പോലീസ് മേധാവി ബി.എം.ലക്ഷ്മിപ്രസാദ് അറിയിച്ചു.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് ആദ്യം വിദ്യാര്‍ഥിനി സംഭവം പുറത്തു പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. പ്രതികളായ വിദ്യാര്‍ഥികളെ കോളജില്‍ നിന്നു സസ്പെന്‍ഡു ചെയ്തതായി കോളജ് മാനേജ്മെന്റ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molestation, Case, Police, Arrested, Students, Boy, Girl, Car, Accused, News, Video, National, Gang rape of girl student, Police arrest five boys in Puttur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?