ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വെച്ച് കൂട്ടമാനഭംഗപ്പെടുത്തി; 4 പേര്‍ പിടിയില്‍

ഭുവനേശ്വര്‍: (www.kvartha.com 17.07.2019) ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വെച്ച് കൂട്ടമാനഭംഗപ്പെടുത്തി. അഞ്ചുപേരാണ് വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. ഇതില്‍ മൂന്നുപേര്‍ സഹപാഠികളാണ്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കിഞ്ഞിരിക്കേള ഡിഗ്രി കോളജിലെ ബി എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ 19കാരിയെയാണ് സഹപാഠികള്‍ സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. ഒഡീഷയിലെ സുന്ദര്‍ ഗഡ് ജില്ലയിലാണ് സംഭവം. മാലിദ്ദി വില്ലേജിലെ ദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. സുന്ദര്‍ഗഡിലെ മോഡല്‍ പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

Odisha College Student Breaks Silence Weeks after Being Allegedly Gang-molested By Classmates, 4 Held, News, Local-News, Molestation, Crime, Criminal Case, Police, Arrested, National

ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം സഹപാഠികളും പോകുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി സമീപത്തെ കാട്ടില്‍ വെച്ച് കൂട്ടമായി ബലാത്സംഗം ചെയ്തു.

എന്നാല്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പരാതി പറയാന്‍ മടിച്ച പെണ്‍കുട്ടി ആഴ്ചകള്‍ക്ക് ശേഷം വിവരം വീട്ടുകാരെ അറിയിക്കുകയും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. അഞ്ചുപേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി സുന്ദര്‍ഗഡ് പോലീസ് സ്‌റ്റേഷനിലെ എസ് പി സൗമ്യ മിശ്ര പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിക്ക് പിതാവ് നഷ്ടമായി. ക്രൂര പീഡനത്തെ തുടര്‍ന്ന് ട്രോമ സ്‌റ്റേജിലായ വിദ്യാര്‍ത്ഥിനി സംഭവത്തിനുശേഷം കോളജിലേക്ക് പോയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. കോളജില്‍ പോകാത്തതിനെ കുറിച്ച് അമ്മയും മറ്റു ബന്ധുക്കളും ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. പിന്നീടാണ് സംഭവത്തെ കുറിച്ച് പറയുന്നതും പരാതി നല്‍കുകയും ചെയ്തതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രമാകാന്ത സായ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്;

പതിവായി സ്‌കൂട്ടിയിലാണ് പെണ്‍കുട്ടി കോളജില്‍ പോകാറുള്ളത്. സംഭവദിവസം അതായത് ജൂണ്‍ 26ന് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ വണ്ടിയുടെ കീ കാണാനില്ല. ഇതോടെ തങ്ങള്‍ ബൈക്കില്‍ കൊണ്ടുവിടാമെന്ന് സഹപാഠികള്‍ അറിയിക്കുകയായിരുന്നു. നളിന്ദ്ര ഒറാം, ജയ്‌ദേവ് കിസാന്‍ എന്നിവരാണ് പെണ്‍കുട്ടിക്ക് ബൈക്ക് യാത്ര ഓഫര്‍ ചെയ്തത്. പിന്നീട് രഞ്ജിത് ഒറാം എന്ന സഹപാഠിയും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.

വഴി മധ്യേ ബൈക്ക് നിര്‍ത്തി ഇവര്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് പുത്തുദി വനത്തിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അവിടേക്ക് രണ്ടു സുഹൃത്തുക്കള്‍ കൂടി വന്നു. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്നു. അവിടെ വെച്ച് അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി. തന്നെ വെറുതെ വിടണമെന്നും ഒന്നും ചെയ്യരുതെന്നും പെണ്‍കുട്ടി യാചിച്ചെങ്കിലും അവര്‍ അതൊന്നും ചെവികൊണ്ടില്ല. സംഭവത്തിനുശേഷം ഇവര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. പീഡന വിവരം മറ്റാരും അറിയാന്‍ പാടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് സഹപാഠികള്‍ ഉള്‍പ്പെടെ നാലുപേരെ പിടികൂടുകയും ജയിലിലാക്കുകയും ചെയ്തു. കിഷോര്‍ ഒറാം എന്ന അഞ്ചാമനെയാണ് ഇനി പിടികൂടാനുള്ളത്. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടിയേയും പ്രതികളേയും സന്ദര്‍ഗഡിലെ ഭവാനി ശങ്കര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ പ്രതി നളിന്ദ ഒറാമിന് പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Odisha College Student Breaks Silence Weeks after Being Allegedly Gang-molested By Classmates, 4 Held, News, Local-News, Molestation, Crime, Criminal Case, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?