വിലങ്ങുമായി കടന്നുകളഞ്ഞു; 42 മണിക്കൂര്‍ 20 സംഘങ്ങള്‍ നടത്തിയ തിരച്ചിലില്‍ മോഷ്ടാവ് കുടുങ്ങിയത് കുറ്റിക്കാട്ടില്‍ നിന്ന്

മണര്‍കാട്: (www.kvartha.com 29.07.2019) വിലങ്ങുമായി പോലീസ് സ്റ്റേഷന്‍ മുറ്റത്തു നിന്ന് കടന്നു കളഞ്ഞ മോഷ്ടാവിനെ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി. പുതുപ്പള്ളി തച്ചുകുന്ന് ദിലീപിനെയാണ് പെരുമാനൂര്‍കുളം ജംക്ഷനു സമീപം ലയണ്‍സ് ക്ലബ്ബിനു പിന്നിലെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്നു പിടികൂടിയത്. കുഴിപുരയിടം ചാമക്കാലായില്‍ ഷാജിയുടെ വീട്ടില്‍ മോഷണം നടത്തിയതിനാണ് ദിലീപിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുന്നത്.

വെള്ളിയാഴ്ച വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ രാത്രി 10.10ന് കടന്നുകളയുകയായിരുന്നു. 42 മണിക്കൂര്‍ 20 പോലീസ് സംഘങ്ങള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പോലീസിനെ കണ്ട ഉടനെ സമീപത്തെ കുറ്റിക്കാട്ടിലെ കുഴിയിലേക്കു ചാടി കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചെന്ന് പിടിക്കുകയായിരുന്നു. സുരക്ഷയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

Kottayam, News, Kerala, theft, Arrest, Police, Police Station, Robbery, Local-News, Robbery case at Kottayam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, theft, Arrest, Police, Police Station, Robbery, Local-News, Robbery case at Kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?