ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; തമിഴ് മുസ്ലീം യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം; 4 പേര്‍ അറസ്റ്റില്‍

നാഗപട്ടണം: (www.kvartha.com 13.07.2019) ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തമിഴ് മുസ്ലിം യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം. നാഗപട്ടണം പൊറവച്ചേരി സ്വദേശിയായ 24കാരന്‍ മുഹമ്മദ് ഫൈസാനെയാണ് ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് തല്ലിയത്.

പൊറവച്ചേരി വില്ലേജിലെ കില്‍വെളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഫോട്ടോ കോപ്പി ഷോപ്പ് നടത്തിവരികയാണ് ആക്രമത്തിനിരയായ ഫൈസാന്‍ എന്ന് പോലീസ് പറഞ്ഞു.

In Tamil Nadu, man beaten up for Facebook post of his beef soup consumption, News, Local-News, Religion, Facebook, post, attack, Injured, hospital, Treatment, Police, Arrested, National

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ നാഗപട്ടണം പോലീസ് ചുമത്തിയിരിക്കുന്നത്. ഹിന്ദു മക്കള്‍ കച്ചി എന്ന് പേരുള്ള ഒരു സംഘടനയാണ് ഫൈസാനെ ആക്രമിച്ചതിന് പിന്നിലെന്നാണ് പോലീസില്‍ നിന്നും ലഭ്യമായ വിവരം.

ഏതാനും നാളുകള്‍ക്ക് മുന്‍പ് ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് യൂനുസ് എന്നയാളെയും ഇതേ സംഘടന ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഫൈസാന്‍ ചിത്രം പോസ്റ്റ് ചെയ്തത് എന്നാണ് വിവരം.

വ്യാഴാഴ്ചയാണ് താന്‍ ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം മുഹമ്മദ് ഫൈസാന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. താന്‍ കഴിക്കുന്ന ബീഫ് സൂപ്പിന്റെ രുചിയും മറ്റും വിവരിച്ചാണ് ഫൈസാന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഏതാനും പേര്‍ ഫൈസാന്റെ വീട്ടിലെത്തി ചിത്രം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി.

പിന്നീട് ഇയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. മരക്കഷണം കൊണ്ടും ഇരുമ്പുദണ്ഡും മറ്റും കൊണ്ടാണ് അക്രമികള്‍ എത്തിയത്. അക്രമത്തില്‍ ഷോള്‍ഡറിനും കൈത്തണ്ടയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസാന്‍ ഇപ്പോള്‍ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഘടനയിലെ എന്‍.ദിനേശ് കുമാര്‍(28), ആര്‍ അഗതിയന്‍(29), എ. ഗണേഷ്‌കുമാര്‍(27), എന്‍. മോഹന്‍ കുമാര്‍(28) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Tamil Nadu, man beaten up for Facebook post of his beef soup consumption, News, Local-News, Religion, Facebook, post, attack, Injured, hospital, Treatment, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?