എം ഡി എം എ വില്‍ക്കാനെത്തിയ 3 പേരും വാങ്ങാനായെത്തിയ നാലു പേരും പോലീസ് പിടിയില്‍

മംഗളൂരു: (www.kasargodvartha.com 07.07.2019) എം ഡി എം എ വില്‍ക്കാനെത്തിയ 3 പേരും വാങ്ങാനായെത്തിയ നാലു പേരും പോലീസ് പിടിയിലായി. മയക്കുമരുന്ന് വില്‍പന നടത്താനെത്തിയ തൊക്കോട്ട് കല്ലാപ്പുവിലെ ഉമ്മര്‍ ബാത്തിഷ് (25), ജപ്പിനമൊഗറുവിലെ അബ്ദുല്‍ ഹക്കീം (24), അത്താവര്‍ സ്വദേശി കിഷന്‍ (26) എന്നിവരും വാങ്ങാനെത്തിയ നൗഫല്‍ ഇമ്രാന്‍ (24), ആശീഷ് (18), മുഹമ്മദ് ഹഫീസ് (19), ദാവൂദ് ഹക്കീം (26) എന്നിവരുമാണ് പിടിയിലായത്.

സംഘത്തില്‍ നിന്നും 50,000 രൂപ വിലവരുന്ന 10 ഗ്രാം എം ഡി എം എ മയക്കുമരുന്നും അരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഘമെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തണ്ണീര്‍ബാവി ബീച്ച് റോഡില്‍ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. വില്‍പനക്കാരായ മൂന്ന് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Top-Headlines, Police, National, arrest, Remand, 3 arrested with MDMA
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?