പോലീസുകാരാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം; സ്ത്രീകള്‍മാത്രം താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ചു, സൗദിയില്‍ 3 പേര്‍ക്ക് വധശിക്ഷ
ജിദ്ദ: (www.kvartha.com 19.07.2019) പോലീസുകാരാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തുകയും സ്ത്രീകള്‍മാത്രം താമസിച്ചിരുന്ന ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കി. സ്വദേശി പൗരന്‍മാരായ ഹത്താന്‍ ബിന്‍ സിറാജ് അല്‍ഹര്‍ബി, സുല്‍ത്താന്‍ ബിന്‍ സിറാജ് അല്‍ഹര്‍ബി, പാകിസ്താന്‍ പൗരന്‍ മുഹമ്മദ് ഉമര്‍ ജമാലി എന്നിവര്‍ക്കാണ് വധശിക്ഷ നല്‍കിയത്.
മദ്യപിച്ച് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. വീട്ടിലേക്ക് കടന്നത് പോലീസുകാരാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയശേഷമായിരുന്നു. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് പിടികൂടുകയും ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.
വളരെ ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ക്ക് ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. കോടതികളില്‍ കുറ്റംതെളിഞ്ഞ പശ്ചാത്തലത്തില്‍ രാജ കല്‍പ്പന അനുസരിച്ചാണ് വധശിക്ഷയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi Arabia, News, Gulf, World, Molestation, Court, Police, Cheating, Enquiry, case, Capital punishment in Saudi Arabia

Powered by Info News For You

Comments
Post a Comment