ദുബൈ ബസപകടം: ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷ, ആശ്രിതര്‍ക്ക് 37ലക്ഷം നഷ്ടപരിഹാരം

ദുബൈ (www.evisionnews.co): കഴിഞ്ഞ ചെറിയ പെരുന്നാളിന് ദുബായിലുണ്ടായ മലയാളികളടക്കം 17 പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു. ഒമാനി പൗരനായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്നും ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയിലുണ്ട്.

അപകടം നടന്ന് ഒരു മാസം പിന്നിടുന്നതിനിടെയാണ് കേസില്‍ കോടതിയുടെ വിധി വരുന്നത്. റോഡില്‍ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച അടയാള ബോര്‍ഡാണ് അപകട കാരണമെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ അല്‍ തമീമി കോടതിയോട് പറഞ്ഞിരുന്നു.

അടയാള ബോര്‍ഡുകള്‍ വെക്കുന്നതിനുള്ള ജി.സി.സി നിയമങ്ങള്‍ അധികൃതര്‍ തെറ്റിച്ചതായി ഡ്രൈവറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. റോഡിലെ വേഗപരിധി 60 കിലോമീറ്ററാണെങ്കില്‍ ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജി.സി.സി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അപകടം നടന്ന സ്ഥലത്ത് ഈദൂരം 12 മീറ്റര്‍ മാത്രമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?