ഉംറ വിസയില്‍ സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗദി മുഴുവന്‍ സഞ്ചരിക്കാന്‍ അനുമതി; നീങ്ങിയത് 36 വര്‍ഷത്തെ നിയന്ത്രണം; തീര്‍ത്ഥാടന വിസയിലെത്തി ജോലിയിലേര്‍പ്പെടുന്നവര്‍ക്കും ജോലി നല്‍കുന്നവര്‍ക്കും ശിക്ഷ ലഭിക്കും
ജിദ്ദ: (www.kvartha.com 17.07.2019) ഉംറ വിസയില്‍ സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗദി മുഴുവന്‍ സഞ്ചരിക്കാന്‍ അനുമതി. ഇതോടെ 36 വര്‍ഷത്തെ നിയന്ത്രണമാണ് നീങ്ങിയത്. നേരത്തേ തീര്‍ഥാടകര്‍ക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് അപ്പുറത്തേക്കു പ്രവേശനം വിലക്കിയിരുന്നു.
ഉംറ വിസയിലെത്തിയ ശേഷം തിരിച്ചുപോകാതെ പലതരം ജോലികളിലേര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ 1983ല്‍ അധികൃതര്‍ സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറക്കുകയായിരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്.
നിയന്ത്രണം നീക്കിയതോടെ ഉംറ വിസയില്‍ എത്തുന്നവര്‍ക്കു സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കും. ഇതോടെ സൗദിയിലെ മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തീര്‍ഥാടകര്‍ക്ക് അവസരമുണ്ടാകും. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പൂര്‍ത്തിയായ ശേഷമായിരിക്കും ഉംറ വിസ അനുവദിക്കുന്നത്.
എല്ലായിടത്തും യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയെങ്കിലും ഉംറ വിസക്കാരുടെ മറ്റു നിബന്ധനകള്‍ ഇനിയും തുടരും. അതേസമയം തീര്‍ത്ഥാടന വിസയിലെത്തി ജോലിയിലേര്‍പ്പെടുന്നവര്‍ക്കും ഇവര്‍ക്ക് ജോലി നല്‍കുന്നവര്‍ക്കും ശിക്ഷ ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Umrah pilgrims now free to move around Saudi Arabia, Saudi Arabia, Religion, Muslim pilgrimage, News, Trending, Visitors, Visa, Cabinet, Gulf, World.

Powered by Info News For You

Comments
Post a Comment