രാജ്യത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാര്യ ഉപയോഗിക്കുന്നത് 34 ലക്ഷം വിലയുള്ള ബാഗ്; ഫോട്ടോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കൊഴുക്കുന്നു

അങ്കാറ(തുര്‍ക്കി): (www.kvartha.com 03.07.2019) രാജ്യത്തിലെ ജനങ്ങള്‍ തൊഴിലില്ലായ്മയെ തുടര്‍ന്ന് പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാര്യ 34 ലക്ഷം രൂപ വിലയുള്ള ബാഗ് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനം കൊഴുക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യ എമിന്‍ എര്‍ഡോഗന്റെ ആര്‍ഭാട ജീവിതം.

തന്റെ ജപ്പാന്‍ യാത്രയ്ക്കിടെയാണ് എമിന്‍ എര്‍ഡോഗന്‍ ഏകദേശം 34 ലക്ഷം രൂപ വിലയുള്ള ബാഗ് ഉപയോഗിച്ചത്. എമിന്റേയും ഡോര്‍ഗന്റേയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് കടുത്ത ആരോപണം ഉയര്‍ന്നത്.

Turkey's First Lady Spotted Carrying $50,000 Handbag, Criticized: Report, News, Prime Minister, Criticism, Economic Crisis, Social Network, Allegation, World

തുര്‍ക്കി കറന്‍സി പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലയുള്ള ബാഗ് ഉപയോഗിച്ചതിനെതിരേയാണ് പ്രതിഷേധം. ചുരുങ്ങിയത് 11 തുര്‍ക്കിക്കാരുടെ ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമാണ് ബാഗിന്റെ വിലയെന്നാണ് ആരോപണം.

ടോക്കിയോയിലെ കൊട്ടാരത്തില്‍ ഭര്‍ത്താവ് ഡോര്‍ഗന്റെയൊപ്പമെത്തിയ എമിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് എമിന്‍ തന്റെ യാത്രക്കിടെ ഉപയോഗിച്ച ഹാന്‍ഡ് ബാഗിന്റെ വില 50,000 അമേരിക്കന്‍ ഡോളര്‍ വിലയുള്ളതാണെന്ന് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ വിമര്‍ശനങ്ങളുടെ കൂമ്പാരമായിരുന്നു എമിന് നേരെ ഉയരുന്നത്. എമിന്റെ ആഡംബരത്തെക്കുറിച്ച് ഇതിന് മുന്‍പും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. കൂടാതെ തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എമിന്റെ ആഡംബരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Turkey's First Lady Spotted Carrying $50,000 Handbag, Criticized: Report, News, Prime Minister, Criticism, Economic Crisis, Social Network, Allegation, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?