എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ; പോക്‌സോ കേസിലെ ആദ്യ വധശിക്ഷ വിധിച്ചത് സംഭവം നടന്ന് 32 ദിവസത്തിനുള്ളില്‍
ഭോപ്പാല്‍: (www.kvartha.com 13.07.2019) എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ശിക്ഷ വിധിച്ചത് സംഭവം നടന്ന് 32 ദിവസത്തിനുള്ളില്‍. വിധിച്ചിരിക്കുന്നത് പോക്‌സോ കേസിലെ ആദ്യ വധശിക്ഷ. മധ്യപ്രദേശില്‍ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയായ 35കാരന് പോക്‌സോ നിയമപ്രകാരം പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഐ.പി.സി സെക്ഷന്‍ 302, 376 എ, ബി വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണു ബമോറയ്ക്ക് പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷ വിധിച്ചത്. എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന മറ്റൊരു കേസില്‍ കോടതി പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു.
ജൂണ്‍ എട്ടിന് കമല നഗറിലെ വീട്ടില്‍ നിന്ന് സമീപത്തെ കടയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ തൊട്ടടുത്ത പ്രദേശത്ത് കണ്ടെത്തി.
സംഭവത്തില്‍ ജൂണ്‍ 10ന് വിഷ്ണു ബമോറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എന്‍.എ പരിശോധനയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജൂണ്‍ 12ന് ഇയാള്‍ക്കെതിരെ 108 പേജുള്ള കുറ്റപത്രം ചുമത്തി. പ്രോസിക്യൂഷന്‍ 30ഓളം സാക്ഷികളെ വിസ്തരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐ.പി.സി 363, 366 വകുപ്പുകള്‍ പ്രകാരം മൂന്നും ഏഴും വര്‍ഷം വീതം തടവുശിക്ഷയും ഇയാള്‍ക്ക് വിധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bhopal court awards death penalty to molest and killer of the minor girl within 32 days, Bhoppal, News, Madhya pradesh, Court, Molestation, Murder, Execution, Girl, National.

Powered by Info News For You

Comments
Post a Comment