പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് കൊന്നു: 32 ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ഭോപ്പാല്‍ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ മുപ്പത്തിയഞ്ചുകാരന് 32 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ച് ഭോപ്പാല്‍ പോക്സോ കോടതി. പെണ്‍കുട്ടിയെ ലൈംഗീകാക്രമണത്തിന് ഇരയാക്കിയ വിഷ്ണു ബമോറയ്ക്കാണ് ഭോപ്പാല്‍ പ്രത്യേക പോക്സോ കോടതി ജഡ്ജി കുമുധിനി പട്ടേല്‍ വധശിക്ഷ വിധിച്ചത്.

ഐ.പി.സി 376, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. എട്ടുവയസുകാരിയെ പീഡനത്തിന് വിധേയയാക്കിയ കേസിലും ഇയാളെ ജീവപര്യന്തം ശിക്ഷയ്ക്കും കോടതി വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐപിസി 363, 366 വകുപ്പുകള്‍ പ്രകാരം മൂന്ന്, ഏഴ് വര്‍ഷത്തേ ശിക്ഷയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം എട്ടിനാണ് കമലനഗറിലെ വീട്ടിന് മുന്നില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?