എരിഞ്ഞോളി മൂസ, തോപ്പില്‍ മീരാന്‍, മുതലപ്പാറ അബ്ബാസ് അനുസ്മരണം 31ന്

കാസര്‍കോട് (www.evisionnews.co): പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരിഞ്ഞോളി മൂസ, മാപ്പിളപ്പാട്ട് ഗവേഷകനും സാഹിത്യകാരനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍, മാധ്യമ പ്രവര്‍ത്തകനും സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ മുതലപ്പാറ അബ്ബാസ് എന്നിവരുടെ അനുസ്മരണ സദസ് ജുലൈ 31ന് മൂന്നു മണിക്ക് തെരുവത്ത് ടി. ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിക്കാന്‍ കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കബീര്‍ ചെര്‍ക്കള, എം.എ നജീബ്, എ.പി ഷംസുദ്ധീന്‍, അബ്ദുല്ല പടന്ന, യൂസഫ് കട്ടത്തടുക്ക ചര്‍ച്ചയില്‍ സംബന്ധിച്ചു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?