കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 30 പേര്‍ ചികിത്സയില്‍, ഒരു മാസം മുമ്പ് നടന്ന വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതുമൂലം പടര്‍ന്നതാണെന്ന് സംശയം

കാസര്‍കോട്: (www.kasargodvartha.com 20.07.2019) കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു. രോഗം ബാധിച്ച 30 ഓളം പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു മാസം മുമ്പ് കാസര്‍കോട് നഗരസഭ പരിധിയിലെ ഒരു വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതുമൂലം മഞ്ഞപ്പിത്തം പടര്‍ന്നതാണെന്നാണ് സംശയിക്കുന്നതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഈ പ്രദേശത്തെ 30 ഓളം പേരാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലും സ്വകാര്യാശുപത്രിയിലുമായി ചികിത്സയില്‍ കഴിയുന്നത്.

10 വയസിനും 25 വയസിനും ഇടയിലുള്ളവരാണ് കൂടുതലും. കല്യാണ വീട്ടില്‍ നിന്നും ഐസ് ഉപയോഗിച്ച ഭക്ഷണം കഴിച്ചതുവഴിയായിരിക്കാം മഞ്ഞപ്പിത്തം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കിവരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് ബോധവത്കരണ ക്ലാസുകള്‍ നടത്തിയതായും ശുദ്ധജലം തിളപ്പിച്ച് ഉപയോഗിക്കണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു അറിയിച്ചു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രധാനമായും ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് രോഗലക്ഷണങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Wedding, House, Treatment, Jaundice spreading in Kasaragod; 30 hospitalized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?