എല്ലായിടത്തും എത്തുക, എല്ലാവരിലേക്കും എത്തുക; ബിജെപി അംഗത്വവിതരണത്തിന് ശനിയാഴ്ച തുടക്കം, കേരളത്തില്‍ നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും, സംസ്ഥാനത്ത് 30 ലക്ഷം അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതു ഇടങ്ങളിലും അംഗത്വ വിതരണ ക്യാംപയിനുകള്‍
തിരുവനന്തപുരം: (www.kvartha.com 06.07.2019) ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് ഇന്ന് രാജ്യത്താകമാനം തുടക്കമാകുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വഹിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും കേരളത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കേരളത്തിലെ അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല വിഷയം ബിജെപിക്ക് പിടിവള്ളി ആയിരുന്നു. ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിച്ചില്ല. അതുകൊണ്ടുതന്നെ എല്ലായിടത്തും എത്തുക, എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് തുടക്കമാകുന്നത്.
ഇനി വരുന്നത് നിയമസഭാ ഉപതെരഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമാണ്. ഇത് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. മിസ്ഡ്‌കോള്‍ വഴിയാണ് അംഗത്വം വിതരണം. ഫോണില്‍ ലഭിക്കുന്ന ലിങ്ക് വഴി വിവരങ്ങള്‍ ചേര്‍ക്കണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ അംഗത്വ നടപടി പൂര്‍ത്തിയാകൂ.
ഓഗസ്റ്റ് 16 വരെയാണ് അംഗത്വ വിതരണ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി ശ്രീശന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് പൂര്‍ണ ചുമതല. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തുടങ്ങിയ പൊതു ഇടങ്ങളിലും അംഗത്വ വിതരണ ക്യാംപയിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, BJP, Thiruvananthapuram, Railway, Missed Call, Politics, PS Sreedharan pilla, Nirmala seetha raman, Membership, BJP Membership Campaign starts today

Powered by Info News For You

Comments
Post a Comment