അധ്യാപികയായ അമ്മയും വീട്ടുകാരും ചേര്‍ന്ന് ദുര്‍മന്ത്രവാദത്തിനിടെ 3 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; തടയാന്‍ ചെന്ന നാട്ടുകാര്‍ക്കെതിരെ പ്രതിഷേധം, സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കാന്‍ വെടിയുതിര്‍ത്ത് പോലീസ്

ഗുവാഹത്തി: (www.kvartha.com 07.07.2019) അധ്യാപികയായ അമ്മയും വീട്ടുകാരും ചേര്‍ന്ന് ദുര്‍മന്ത്രവാദത്തിനിടെ മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. തടയാന്‍ ചെന്ന നാട്ടുകാര്‍ക്കെതിരെ നേരെ ആയുധങ്ങളുമായി വീട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. ശനിയാഴ്ച അസമിലെ ഉഡല്‍ഗുരി ജില്ലയിലാണ് സംഭവം. വീടിനുള്ളില്‍ വച്ചാണ് കുഞ്ഞിനെ കൊലചെയ്യാന്‍ ശ്രമിച്ചത്. ദുര്‍മന്ത്രവാദം നടത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ ചേര്‍ന്നാണ്.

ആഭിചാര ക്രിയകള്‍ക്കിടെ ദുര്‍മന്ത്രവാദി കുട്ടിയുടെ തല വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും മന്ത്രോച്ഛാരണവുമായി വീട്ടുകാര്‍ ആഭിചാര കര്‍മ്മങ്ങള്‍ തുടരുകയായിരുന്നുവെന്നും പോലീസ്പറയുന്നു. നാട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നതില്‍ പ്രകോപിതരായ വീട്ടുകാരും ദുര്‍മന്ത്രവാദിയും ആയുധങ്ങളുമായി പ്രതിഷേധിച്ചതോടെ പോലീസില്‍ വിവരമറിയിച്ചു.

Assam, News, National, Family, Police, attack, Murder Attempt, family members and witchcraft try to kill 3 year old child

എന്നാല്‍ പോലീസിനു നേരെയും ഇവര്‍ കല്ലുകളും പാത്രങ്ങളും എറിയുകയും ടെലിവിഷനും ഫ്രിഡ്ജും കാറും ഉള്‍പ്പെടെയുള്ളവയ്ക്ക് തീവയ്ക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഈ സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുവാന്‍ പോലീസ് വെടിയുതിര്‍ത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Assam, News, National, Family, Police, attack, Murder Attempt, family members and witchcraft try to kill 3 year old child


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?