തര്‍ക്കഭൂമി ഉഴുതുമറിക്കാനെത്തിയ ഗ്രാമമുഖ്യനെ നാട്ടുകാര്‍ തടഞ്ഞു; അനുയായികളുടെ വെടിവെയ്പ്പില്‍ 3 സ്ത്രീകളുള്‍പ്പെടെ 9 മരണം, സര്‍ക്കാര്‍ ഇടപെട്ട പ്രശ്‌നമായിരുന്നിട്ടും പരിഹരിക്കാന്‍ കഴിയാത്തതില്‍ കടുത്ത വിമര്‍ശനം, പ്രതികള്‍ക്കെതിരെ കര്‍ശനനടപടിയെന്ന് യുപി മുഖ്യമന്ത്രി
സോനഭദ്ര: (www.kvartha.com 18.07.2019) തര്‍ക്കഭൂമി ഉഴുതുമറിക്കാനെത്തിയ ഗ്രാമമുഖ്യനെ നാട്ടുകാര്‍ തടഞ്ഞു. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അനുയായികളുടെ വെടിവയ്പ്പില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ഒമ്പത്‌പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. യു.പിയിലെ സോനഭദ്ര ജില്ലയില്‍ ഉഭയിലാണ് സംഭവം. ഗ്രാമത്തലവനായ യാഗ്യ ദത്ത് രണ്ടുവര്‍ഷം മുമ്പ് പ്രദേശത്തുള്ള 36 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു.
ഗ്രാമത്തലവനും അനുയായികളും ചേര്‍ന്ന് ബുധനാഴ്ച ഈ സ്ഥലത്തെ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാനെത്തി. എന്നാല്‍ ഗ്രാമവാസികള്‍ എതിര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ ഗ്രാമവാസികള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് അറിയിച്ചത്. യാഗ്യ ദത്ത് വാങ്ങിയ സ്ഥലത്തെ കുറിച്ച് നേരത്തെയും തര്‍ക്കം നിലനിന്നിരുന്നു.
നാട്ടുകാരുടെ സ്ഥലമാണ് ഗ്രാമമുഖ്യന്‍ കൈയേറിയെന്നാണ് ആരോപണം. ഇരുവിഭാഗങ്ങളോടും സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നതിനിടയിലാണ് വെടിവെയ്പ്പ്.
സംഭവത്തില്‍ അന്വേഷണം ആരംഭിക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ട പ്രശ്‌നമായിരുന്നിട്ടും പരിഹരിക്കാന്‍ കഴിയാത്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uttar Pradesh, News, National, Chief Minister, Yogi Adityanath, Death, Injured, Shooters, Police, Nine Killed, Several Injured in Shooting over Land Dispute in UP’s Sonbhadra District

Powered by Info News For You

Comments
Post a Comment