3മാസമായി ആഹാരത്തിനുപോലും വകയില്ലാതെ ദുരിതമനുഭവിക്കുകയാണ് ഷാര്‍ജയില്‍ രണ്ട് മലയാളികള്‍; ജോലി കുറവാണെന്നും 6മാസം വരെ മുറിയില്‍ ഇരിക്കേണ്ടി വരുമെന്നും അധികൃതര്‍; വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കാന്‍ പറഞ്ഞപ്പോള്‍ അതിനും കമ്പനി തയ്യാറല്ല; ദുബൈ തൊഴില്‍വകുപ്പിനെ സമീപിക്കാനൊരുങ്ങി യുവാക്കള്‍

ഷാര്‍ജ: (www.kvartha.com 23.07.2019) കഴിഞ്ഞ മൂന്നുമാസമായി ജോലിയോ ശമ്പളമോ ഇല്ലാത്തതിനെ തുടര്‍ന്ന് ആഹാരത്തിനുപോലും വകയില്ലാതെ ദുരിതമനുഭവിക്കുകയാണ് ഷാര്‍ജയില്‍ രണ്ട് മലയാളികള്‍. തലശ്ശേരി ധര്‍മ്മടത്തെ മഹേഷ്, കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് നരക ജീവിതം അനുഭവിക്കുന്നത്.

ദുബൈ ആസ്ഥാനമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സ്വദേശികളുടെ കമ്പനിയിലെ പെയിന്റിങ് തൊഴിലാളികളാണ് ഇവര്‍. കഴിഞ്ഞ മേയില്‍ ഇരുവരുടേയും വിസ കാലാവധി കഴിഞ്ഞു. കമ്പനിയില്‍ രണ്ടുവര്‍ഷത്തിലധികമായി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും ശമ്പള കുടിശ്ശിക വന്നപ്പോള്‍ മുതലാണ് പ്രശ്‌നം തുടങ്ങിയത്.

 2conned Kerala youth beg to survive in UAE, Sharjah, News, UAE, Gulf, World, Malayalees, Food

ശമ്പളത്തിനായി കമ്പനിയധികൃതരുടെ മുന്നില്‍ പോകുമ്പോള്‍ ജോലി കുറവാണെന്നും ആറുമാസം വരെ മുറിയില്‍ ഇരിക്കേണ്ടിവരുമെന്നുമാണ് അധികൃതര്‍ പറഞ്ഞതെന്ന് മഹേഷ് പറയുന്നു. എങ്കില്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടണമെന്ന് അപേക്ഷിച്ചെങ്കിലും അതിനും കമ്പനി തയ്യാറല്ല. ഇതോടെ കഷ്ടതയ്ക്ക് പരിഹാരം തേടാന്‍ ദുബൈ തൊഴില്‍വകുപ്പിനെ സമീപിച്ചിരിക്കയാണ് ഇരുവരും.

കമ്പനിയില്‍ കൂടുതലും വടക്കേ ഇന്ത്യക്കാരാണെന്ന് മഹേഷ് പറഞ്ഞു. അതോടെ മൂന്നുമാസമായി ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണിവര്‍. നിയമപ്രകാരം രാജ്യത്ത് തങ്ങാന്‍ വിസയുടെ കാലാവധിയും കഴിഞ്ഞു.

ഇപ്പോള്‍ കൂടെ പഠിച്ചവരുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും പലപ്പോഴും പട്ടിണിയിലാണെന്നും ഷാജഹാനും മഹേഷും പറയുന്നു. നാട്ടിലുള്ള കുടുംബവും ഇരുവരേയും ആശ്രയിച്ചാണ് കഴിയുന്നത്. അവരും കഷ്ടത്തിലാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇരുവരും പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2conned Kerala youth beg to survive in UAE, Sharjah, News, UAE, Gulf, World, Malayalees, Food.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?