മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയ 2 മത്സ്യത്തൊഴിലാളികള്‍ എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങി; ഫിഷറീസ് രക്ഷാസേന രക്ഷപ്പെടുത്തി

നീലേശ്വരം: (www.kasargodvartha.com 10.07.2019) മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങി. ഫിഷറീസ് രക്ഷാസേന ഇവരെ രക്ഷപ്പെടുത്തുകയും കരക്കെത്തിക്കാനുള്ള ശ്രമം നടത്തി വരികയുമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി ചെറുവത്തൂര്‍ മടക്കരയില്‍ നിന്നും പോയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മണി(32), തൃശ്ശൂര്‍ തൃപ്രയാര്‍ സ്വദേശി അര്‍ജുന്‍(48) എന്നിവരാണ് കരയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ പുറംകടലില്‍ കുടുങ്ങിയത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ ഫിഷറീസ് അധികൃതരേയും തീരദേശ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ തൈകടപ്പുറത്തു നിന്നും ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടും തീരദേശ പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇവരെ തോണിയുടെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.


ഇവരുടെ തോണി കയറുപയോഗിച്ച് കെട്ടിവലിച്ച് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഉച്ചയോടെ കരയ്‌ക്കെത്തിക്കാന്‍ കഴിയുമെന്ന് റസ്‌ക്യൂ ഗാര്‍ഡുമാരായ മനു അഴിത്തല, ധനീഷ് തൈകടപ്പുറം, സനീഷ് തൈക്കടപ്പറം, ഡ്രൈവര്‍മാരായ നാരായണന്‍, കണ്ണന്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഒരു പകലും രാത്രിയും ഭക്ഷണം പോലുമില്ലാതെ കടലില്‍ കഴിയേണ്ടി വന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അവശനിലയിലാണ്. പുറംകടല്‍ പ്രക്ഷുബ്ദമല്ലാത്തതുകൊണ്ടാണ് ഇവരുടെ തോണി അപകടത്തില്‍ പെടാതിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nileshwaram, News, Kasaragod, Kerala, fishermen, fisher-workers, Police, 2 fishermen trapped in the sea after an engine malfunction


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?