തൂണില്‍ ചാരി ഫോണ്‍ ചെയ്തയാള്‍ കിണറ്റില്‍ വീണു; പുറത്തെടുത്തത് 2 ദിവസത്തിനു ശേഷം, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത് പരിക്കുകളില്ലാതെ

നെടുമങ്ങാട്: (www.kasargodvartha.com 06.07.2019) തൂണില്‍ ചാരി ഫോണ്‍ ചെയ്ത യുവാവ് കിണറ്റില്‍ വീണു. രണ്ടു ദിവസം കിണറ്റില്‍ കിടന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ്(38) ആണ് കിണറ്റില്‍ വീണത്. ബുധനാഴ്ച രാത്രി വീടിന് ചേര്‍ന്നുള്ള കിണറിന്റെ ആള്‍മറയുടെ തൂണില്‍ ചാരി ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് കിണറ്റില്‍ വീഴുകയായിരുന്നു.

കിണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ യുവാവിന് വലിയ പരിക്കുകളില്ല. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. വെള്ളിയാഴ്ച കിണറിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുമ്പോള്‍ ശബ്ദം കേട്ട് എത്തിനോക്കിയപ്പോഴാണ് പ്രദീപിനെ കണ്ടത്. തുടര്‍ന്ന് നെടുമങ്ങാട്ടെ ഫയര്‍ ഫോഴ്സ് എത്തി കിണറ്റില്‍ വല ഇറക്കി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, news, Kerala, Well, Youth, Phone-call, hospital, Man fell it to well while phone calling in Nedumangad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?