ജവാന്മാരായി പോരാടാന്‍ വനിതകളും തയ്യാര്‍; തുറന്ന മനസ്സോടെ സൈന്യത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിച്ച് 2 ലക്ഷത്തിലധികം സ്ത്രീകള്‍
ന്യൂഡല്‍ഹി: (www.kvartha.com 05.07.2019) ജവാന്മാരായി പോരാടാന്‍ വനിതകളും തയ്യാര്‍. യുദ്ധവിമാന വൈമാനികരാകാന്‍ യോഗ്യത നേടിയ ആറു യുവതികളുടെ പാത പിന്തുടര്‍ന്ന് തുറന്ന മനസ്സോടെ കടന്നുവരാന്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ സ്ത്രീകള്‍. അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് രണ്ടു ലക്ഷം സ്ത്രീകളാണ്.
കോപ്‌സ് ഓഫ് മിലിറ്ററി പൊലീസ്(സിഎംപി) വിഭാഗത്തില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്കാണ് രണ്ടുലക്ഷത്തിലധികം പേര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വനിതകളുടെ തീരുമാനത്തില്‍ അമ്പരപ്പിലാണ് അധികൃതര്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ 'മഹിള പ്രൊവോസ്റ്റ് യൂണിറ്റ്' എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൈന്യം. പുതിയ യൂണിറ്റ് രണ്ട് ഓഫിസര്‍മാരും മൂന്നു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും 40 സൈനികരും അടങ്ങിയതായിരിക്കും.
ഈ മാസം അവസാനത്തോടെ അപേക്ഷ അയച്ചു കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികള്‍ക്കുവേണ്ടി ബല്‍ഗാമിലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്താന്‍പോകുന്നത്. ഓഫീസര്‍ റാങ്കിനു താഴെയുള്ള തസ്തികകളിലേക്ക് അടുത്ത 15 വര്‍ഷത്തിനകം 1700 സ്ത്രീകളെ നിയമിക്കാനും സൈന്യത്തിന്റെ തീരുമാനമായിട്ടുണ്ട്.
ഓരോ വര്‍ഷവും 100 പേരെ വച്ച് നിയമിക്കുന്നതിലൂടെ സിഎംപിയുടെ 20 ശതമാനം സ്ത്രീശക്തിയാകും. എന്നാല്‍ ഇത് ടെറിട്ടോറിയല്‍ ആര്‍മിയില്‍ രൂപീകരിക്കാന്‍ പോകുന്ന ആദ്യത്തെ മഹിള പ്രൊവോസ്റ്റ് യൂണിറ്റിന്റെ വിജയത്തെ ആശ്രയിച്ചാണിരിക്കുന്നത്. 100 വനിതകളെ തിരഞ്ഞെടുക്കുന്നതിലൂടെ സൈന്യത്തിലെ വിവേചനം ഇല്ലാതാവാനും പുതിയ തുടക്കമിടാനും ഇന്ത്യന്‍ സൈന്യത്തിനും കഴിയുമെന്നാണ് പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Army, Women, Job, More than 2 lakh women apply for 100 posts of Jawan

Powered by Info News For You

Comments
Post a Comment