നിയന്ത്രണംവിട്ട ചരക്കുലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 28.07.2019) നിയന്ത്രണംവിട്ട ചരക്കുലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു. കാസര്‍കോട് - മംഗളൂരു ദേശീയപാതയില്‍ കറന്തക്കാടിനും പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയിലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്നും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ലോറിയിലുണ്ടായിരുന്ന എറണാകുളം സ്വദേശി വര്‍ഗീസ്, കോഴിക്കോട് സ്വദേശി റാഫി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിനെ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി മരത്തിലിടിക്കുകയും സമീപത്തെ കുഴിയിലേക്ക് മറിയുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ലോറിയില്‍ നിന്നും പുറത്തെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Lorry, Accident, Lorry fell in to pit; 2 injured
< !- START disable copy paste -->
ലോറിയിലുണ്ടായിരുന്ന എറണാകുളം സ്വദേശി വര്‍ഗീസ്, കോഴിക്കോട് സ്വദേശി റാഫി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിനെ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി മരത്തിലിടിക്കുകയും സമീപത്തെ കുഴിയിലേക്ക് മറിയുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ലോറിയില്‍ നിന്നും പുറത്തെടുത്തത്.
Keywords: Kasaragod, Kerala, news, Injured, Lorry, Accident, Lorry fell in to pit; 2 injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment