പണമുണ്ടാക്കാനായി ഭീഷണിയും തട്ടിപ്പും; 2 പേര്‍ കുടുങ്ങി, ദമ്പതികള്‍ക്കായി അന്വേഷണം
മംഗളൂരു: (www.kasargodvartha.com 28.07.2019) പണമുണ്ടാക്കാനായി ഭീഷണിയും തട്ടിപ്പും നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹെബ്രി ബെളഞ്ചെയിലെ കിരണ്‍ (26), സുമ (29) എന്നിവരെയാണ് ഹെബ്രി പോലീസ് അറസ്റ്റു ചെയ്തത്. 26,000 രൂപയും കാറും മാരകായുധങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. നിരവധി പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയതായി പുറത്തുവന്നിട്ടുണ്ട്.
ഇവരുടെ കൂട്ടു പ്രതികളായ കാര്‍ക്കിയിലെ മഞ്ജുനാഥ് (34), ഭാര്യ ലക്ഷ്മി (26) എന്നിവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹെബ്രിയിലെ ഒരു പുരോഹിതനില്‍ നിന്നു പണം തട്ടിയ കേസിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. കുന്ദാപുരം തല്ലൂരിലെ ഒരു ഡോക്ടറില്‍ നിന്നും ജിന്നാടിയിലെ ഒരു സംരംഭകനില്‍ നിന്നും ഹൊസങ്കടിയിലെ ഒരു ജോത്സ്യനില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോലിയങ്ങാടിയിലെ ഒരു ഡോക്ടറില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, Cheating; 2 arrested
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Crime, Cheating; 2 arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment