കോഴിക്കോട് ബസ് തല കീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; 2പേരുടെ നില ഗുരുതരം; അപകടത്തിന് കാരണം അമിത വേഗത; അപകടത്തില്‍ പെട്ട വണ്ടിയുടെ ചക്രങ്ങള്‍ തേഞ്ഞനിലയില്‍; ബസിന്റെ ഫിറ്റ്‌നസ് ആര്‍ടിഒ റദ്ദാക്കി

കോഴിക്കോട്: (www.kvartha.com 26.07.2019) കോഴിക്കോട് ബസ് തല കീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. അപകടത്തില്‍ പെട്ട വണ്ടിയുടെ ചക്രങ്ങള്‍ തേഞ്ഞനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബസിന്റെ ഫിറ്റ്‌നസ് ആര്‍ടിഒ റദ്ദാക്കി.

ഒരു വിദ്യാര്‍ത്ഥിനിയടക്കം രണ്ടു പേരുടെ പരിക്കാണ് ഗുരുതരം. തലയ്ക്കാണ് ഇവരുടെ പരിക്ക് . കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടം. മെഡിക്കല്‍ കോളജില്‍ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Bus accident in kozhikode Thondayad junction several injured, Kozhikode, News, Accident, Injured, Hospital, Treatment, Video, Kerala

അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടരഞ്ഞി - കോഴിക്കോട് റൂട്ടില്‍ ഓടുന്ന എലാന്‍ട്ര എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തൊണ്ടയാട് സിഗ്‌നലിന് സമീപം ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് മറിയുകയായിരുന്നു.

മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗതയില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് ബസ് അപകടം നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bus accident in Kozhikode Thondayad junction several injured, Kozhikode, News, Accident, Injured, Hospital, Treatment, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?