2 കോടി രൂപ നല്‍കിയതായി സൂചന; തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി

മഞ്ചേശ്വരം: (www.kasargodvartha.com 25.07.2019) മഞ്ചേശ്വരം മജീര്‍പള്ളത്തു നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. കുട്ടിയെ വിട്ടുകിട്ടാനായി 2 കോടി രൂപ മോചനദ്രവ്യം നല്‍കിയതായാണ് സൂചന പുറത്തുവരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ മാരുതി 800 കാറിലെത്തിയ സംഘം ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സംഘം ബന്ധുക്കള്‍ക്ക് സന്ദേശവുമയച്ചിരുന്നു.

ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് സംശയമുയര്‍ന്നിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് കുട്ടിയെ മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തിയത്. ഗള്‍ഫില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കോടിയിലറെ രൂപയുടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയുടെ മാതൃസഹോദരനുമായാണ് സ്വര്‍ണക്കടത്തു സംഘത്തിന്റെ തര്‍ക്കം. ഇയാളുടെ കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉന്നം വച്ചിരുന്നതെന്നും പക്ഷേ ആളുമാറിയാണ് സഹോദരിയുടെ മകനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സംഘം തട്ടിക്കൊണ്ടുപോയതെന്നുമാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Kidnap, Student, Crime, Trending, Kidnapped Student found in Mangaluru
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?