കൊച്ചിയില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവിലും കഞ്ചാവ് വില്‍പന പൊടിപൊടിക്കുന്നു; 2 പേര്‍ എക്‌സൈസ് പിടിയില്‍, കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് കാസര്‍കോട് സ്വദേശിയെന്ന് വിവരം, വിനോദ സഞ്ചാരികള്‍ക്കും വില്‍പന നടത്തുന്നു, പണമിടപാടുകള്‍ ഓണ്‍ലൈന്‍ ബാങ്കിടപാട് വഴി

കൊച്ചി: (www.kasargodvartha.com 15.07.2019) കൊച്ചിയില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവിലും കഞ്ചാവ് വില്‍പന പൊടിപൊടിക്കുന്നു. ഇത്തരത്തില്‍ കഞ്ചാവ് വില്‍പനയിലേര്‍പെട്ട രണ്ടു പേരെ കൊച്ചിയിലെ എക്‌സൈസ് സി ഐ ടി എസ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. വടുതലയിലെ ആകാശ് (25), പച്ചാളം തുണ്ടിപ്പറമ്പിലെ അരുണ്‍കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്ക് കാസര്‍കോട് സ്വദേശി തൃശൂരിലേക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ബാങ്കിടപാട് വഴിയാണ് പണമിടപാടുകള്‍ നടത്തുന്നത്. സംഘം ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

തോപ്പുംപടിയില്‍ നടന്ന വാഹന പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. സംഘത്തില്‍ നിന്നും ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ എസ് എം ടോണി കൃഷ്ണ, എ എസ് ജയന്‍, എച്ച് ഷാജഹാന്‍, വി എം സെയ്ദ്, ബിബിന്‍ ബോസ്, റിയാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, kasaragod, Ganja seized, Ganja, Ganja sale; 2 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?