അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ജലമാമാങ്കത്തിന് 26 ന് തുടക്കം; മത്സരങ്ങള്‍ നടക്കുന്നത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി, ലോക കയാക്കിംഗ് താരങ്ങളെ സ്വീകരിക്കാനൊരുങ്ങി തുഷാരഗിരി
കോഴിക്കോട്: (www.kvartha.com 25.07.2019) വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വനിത, പുരുഷ കയാക്കിംഗ് താരങ്ങളെ സ്വീകരിക്കാന്‍ തുഷാരഗിരി ഒരുങ്ങുന്നു. ഏഴാമത് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച രാവിലെ 10.30 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിദേശ ടൂറിസ്റ്റുകളുടെ പങ്കാളിത്തംകൊണ്ട് കഴിഞ്ഞ ആറു വര്‍ഷവും ശ്രദ്ധേയമായ മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷ് വന്‍ വിജയമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവും കോടഞ്ചേരി, തിരുവമ്ബാടി ഗ്രാമപഞ്ചായത്തുകളും വിപുലമായ തയ്യാറെടുപ്പുകളിലാണ്.
26,27,28 വരെ കോടഞ്ചേരി ചാലിപ്പുഴ, തിരുവമ്ബാടി ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് കയാക്കിങ് മത്സരങ്ങള്‍ നടക്കുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും മദ്രാസ് ഫണ്‍ ടൂള്‍സും ചേര്‍ന്നാണ് കയാക്കിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി, ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇന്ത്യയ്ക്ക് പുറമെ ഇറ്റലി, മലേഷ്യ, നേപ്പാള്‍, ഇസ്രായേല്‍, ഓസ്‌ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഡൗണ്‍ റിവര്‍, സ്ലാലോം, ബോട്ടര്‍ ക്രോസ്, ഇന്റര്‍ മീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. കൂടുതല്‍ പോയിന്റ് നേടുന്നവരില്‍ നിന്ന് റാപിഡ് റാണി, റാപിഡ് രാജ ഉള്‍പ്പടെ വ്യക്തിഗത ചാമ്പ്യന്മാരെ കണ്ടെത്താനുള്ള സൂപ്പര്‍ ഫൈനല്‍ ഞായറാഴ്ച നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Malabar, Sports, Kozhikode, Travel & Tourism, Festival, River, International White Water Kayaking Festival.
Powered by Info News For You

Comments
Post a Comment