ജില്ലാ കലക്ടറെ മാറ്റണം: എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി 25ന് സത്യാഗ്രഹ സമരം നടത്തും

കാസര്‍കോട് (www.evisionnews.co): സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളും സുപ്രീം കോടതി വിധിയും ലംഘിക്കുന്ന ജില്ലാ കലക്ടറെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കലക്ട്രേറ്റിന് മുന്നില്‍ 25ന് രാവിലെ പത്തുമണിക്ക് സത്യാഗ്രഹം നടത്തും.

ശാസത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളാ സര്‍ക്കാറും സുപ്രീം കോടതിയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ജില്ലാ കലക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പീഡിത ജനകീയ മുന്നണി സര്‍ക്കാറിനോടാവശ്യപ്പെട്ടു.

ജില്ലാ ഭരണാധികാരി എന്ന നിലയില്‍ കലക്ടര്‍ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നോവലുകളിലെ കഥാപാത്രങ്ങളെപ്പോലെ വിലയിരുത്തി അപഹസിക്കുന്നത് ഏത് ശാസ്ത്രവാദത്തിന്റെ പേരിലായാലും ജില്ലാ ഭരണാധികാരിക്ക് യോജിച്ചതല്ലെന്ന് യോഗം വിലയിരുത്തി.

മുനിസ അമ്പലത്തറ അധ്യക്ഷം വഹിച്ചു. കെ. കൊട്ടന്‍, ചന്ദ്രാവതികെ, രവീന്ദ്രന്‍ കയ്യൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, സി.വി നളിനി, ഗോവിന്ദന്‍ കയ്യൂര്‍, പി.ജെ ആന്റണി, റെസ്സി ബാബു, രാമകൃഷ്ണന്‍ വാണിയമ്പാറ, എം.കെ കുഞ്ഞിക്കണ്ണന്‍, ശിവകുമാര്‍ എന്‍മകജെ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കെ. സമീറ സംസാരിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?