ബഡ്ജറ്റിന് പിന്നാലെ നികുതി നിരക്ക് പ്രാബല്യത്തില്‍; പെട്രോളിന് 2.50 ഉം, ഡീസലിന് 2.47 രൂപയും കൂടി

തിരുവനന്തപുരം: (www.kvartha.com 06.07.2019) കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 2.50 രൂപ, ഡീസല്‍ ലിറ്ററിന് 2.47 രൂപ എന്നിങ്ങനെയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഇത്രയും തുക വര്‍ധിക്കുന്നത്. എന്നാല്‍ ഇന്ധന വില വര്‍ധനയിലൂടെ കേരളത്തിന് വരുമാന വര്‍ധനയുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്.

ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ഓരോ രൂപയുടെ വര്‍ധനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രോളിനും ഡീസലിനും കൂടിയത് രണ്ടു രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വില്‍പന നികുതി ചുമത്തുന്നത്.

‘Kerala shortchanged’: LDF, UDF leaders slam hike in prices of petrol, diesel, Thiruvananthapuram, News, Business, Budget meet, Trending, Petrol Price, diesel, Kerala

പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില. എന്നാല്‍ കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ നികുതി കൂട്ടുകയും വില കൂടുമ്പോള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്.

അതിനിടെ, പെട്രോളിനും ഡീസലിനും വില കൂടുന്നത് സ്വകാര്യ വാഹനമുള്ളവരെ വിഷമിപ്പിക്കുമെന്നും ഇത് വിലക്കയറ്റത്തിനും ഇടയാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പണക്കാരെ സംതൃപ്തിപ്പെടുത്താന്‍ മാത്രമുള്ള ബഡ്ജറ്റാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘Kerala shortchanged’: LDF, UDF leaders slam hike in prices of petrol, diesel, Thiruvananthapuram, News, Business, Budget meet, Trending, Petrol Price, diesel, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?