ആഫ്രിക്കയില്‍ 250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ട് തകര്‍ന്നു; 150 ഓളം ലിബിയന്‍ അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


ട്രിപ്പോളി: (www.kvartha.com 26.07.2019) ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ കപ്പല്‍ തകര്‍ന്ന് ലിബിയന്‍ തീരത്ത് മുങ്ങി മരിച്ചു. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 150 ഓളം അഭയാര്‍ത്ഥികളാണ് മരിച്ചത്. 250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ടാണ് തകര്‍ന്നത്. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ലിബിയന്‍ നാവികസേനാ അധികൃതര്‍ പറയുന്നു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് ബോട്ട് തകര്‍ന്നത്. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയത്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ മരണം ദിവസേന വര്‍ദ്ധിച്ച് വരുമ്പോഴും അഭയാര്‍ത്ഥികളുടെ എണ്ണം കുറയുന്നില്ല.

News, World, Africa, Boat Accident, Libya, Europe, Sea, 'Tragedy': Up to 150 people feared drowned in Mediterranean Sea

2019ല്‍ മാത്രം ഇതുവരെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 600ന് മുകളിലെത്തിയിട്ടുണ്ടെന്ന് യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി ആറാം വര്‍ഷവും മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥി മരണം ആയിരത്തിന് മുകളില്‍ കടക്കാനാണ് സാധ്യതയെന്നും ഏജന്‍സി വാക്താവ് ചാര്‍ളി യാക്‌സിലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Africa, Boat Accident, Libya, Europe, Sea, 'Tragedy': Up to 150 people feared drowned in Mediterranean Sea


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?