പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം: 25പേരെ കയറില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ദേശീയം (www.evisionnews.co): മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് 25പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. ഖന്‍ഡ്വ ജില്ലയിലാണ് സംഭവം നൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് വടിയും ആയുധങ്ങളുമായി ഇവരെ മര്‍ദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലേക്ക് ഇവരെ മര്‍ദ്ദിച്ച് കൊണ്ടു പോകുന്ന ആള്‍ക്കൂട്ടം ഇവരുടെ ചെവിയില്‍ ഗോമാതാ കീ ജയ് എന്ന് അലറി വിളിക്കുന്നതും വീഡിയോയിലുണ്ടെന്ന് പൊലീസ് പറയുന്നു.
Powered by Info News For You

Comments
Post a Comment