കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു; രത്‌നഗിരിയില്‍ 25 ഓളം പേരെ കാണാതായി, 15 വീടുകള്‍ ഒഴുകി പോയി, 7 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, മഴക്കെടുതിയില്‍ ചൊവ്വാഴ്ച മരിച്ചത് 42 പേര്‍, മുംബൈ നഗരത്തില്‍ കാലപ്പഴക്കം ചെന്ന് പൊളിയാറായ കെട്ടിടങ്ങള്‍ ആയിരത്തിലധികം
മുംബൈ: (www.kvartha.com 03.07.2019) കനത്ത മഴയിലും പേമാരിയിലും മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്നു. ഒഴുക്കില്‍പ്പെട്ട് 25 ഓളം പേരെ കാണാതായി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെളളത്തിനടിയിലാണ്. 15 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുംബൈ, താനെ, പാല്‍ഘര്‍, എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ ജീവന്‍ നഷ്ടമായത് 42 പേര്‍ക്കാണ്.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തിന്റെ റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായി.
കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങള്‍ മുംബൈയില്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Rain, Dam, Home, House, Death, Train, Airport, Heavy rain in Mumbai, Thiware dam collapsed

Powered by Info News For You

Comments
Post a Comment