അടുത്ത 24 മണിക്കൂറിനുള്ളില്‍ കാസര്‍കോട്ട് ശക്തമായ മഴയും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 21.07.2019) അുത്ത 48 മണിക്കൂറില്‍ ശക്തമായമഴയും കാറ്റും തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂം വില്ലേജ് ഓഫീസുകള്‍ എന്നിവ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയില്‍ മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ അടിയന്തരമായി ഇടപെടേണ്ട സന്ദര്‍ഭമുണ്ടാകുകയാണെങ്കില്‍ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കാസര്‍കോട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

അതാത് വില്ലേജോഫീസര്‍മാരെയും മറ്റ് റവന്യൂ അധികാരികളുമായും ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും 24 മണിക്കൂറും ജാഗ്രതയോടെയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ  പഞ്ചായത്തോഫീസുകളും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും അതാത് പഞ്ചായത്ത് പരിധിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, May be Heavy Rain comes in Kasaragod with in 24 hours
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?