വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടും മലയാളികളടക്കമുള്ള 23 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യയില്‍ അഞ്ചു മാസമായി കരുതല്‍ തടങ്കലില്‍ തന്നെ; പശ്ചിമേഷ്യയില്‍ ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടയിലും അധികൃതര്‍ കാണാതെ പോകരുത് ഈ ദുരിതം
കൊച്ചി: (www.kvartha.com 21.07.2019) പശ്ചിമേഷ്യയില്‍ ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് മലയാളികളടക്കമുള്ള 23 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യ പിടിച്ചുവെച്ചിട്ട് അഞ്ചു മാസം പിന്നിടുകയാണ്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടും ഇവര്‍ ഇന്തോനേഷ്യയില്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ്. 23 ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ല.
മൂന്ന് കാസര്‍കോട്ടുകാരും ഒരു പാലക്കാട് സ്വദേശിയും ഉള്‍പെടുന്ന സംഘമാണ് കപ്പലില്‍ ഉള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സിംഗപ്പൂരിനടുത്തുവെച്ച് ഇവരെ ഇന്തോനേഷ്യ നാവിക സേന പിടികൂടിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മെയിന്റനന്‍സ് ജോലിക്കു ശേഷം സിംഗപ്പൂര്‍ തുറമുഖത്ത് ചരക്ക് കയറ്റാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് എം ടി എസ് ജി പേഗേസ് എന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ ഇന്തോനേഷ്യന്‍ നാവിക സേന പിടികൂടിയത്. കാസര്‍കോട് ഉപ്പള നയാബസാര്‍ പാറക്കട്ടെയിലെ മൂസക്കുഞ്ഞി, മൊഗ്രാല്‍ കൊപ്പളത്തെ കലന്തര്‍, കാസര്‍കോട്ടെ അനൂപ് തേജ്, പാലക്കാട് പെരുഞ്ചിറയിലെ വിപന്‍ രാജ് എന്നിവരും ഗോവ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റുള്ളവരുമാണ് ഇപ്പോള്‍ തടങ്കലില്‍ കഴിയുന്നത്.
എമിഗ്രേഷന്‍ നിയമവും സുരക്ഷാ നിയമവും ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ വിട്ടുകൊടുക്കാന്‍ ഇന്തോനേഷ്യന്‍ നാവിക സേന അനുവദിച്ചില്ല. അഞ്ചുമാസത്തിലധികമായി ഇതേതുടര്‍ന്ന് കപ്പലധികൃതര്‍ വിചാരണ നേരിടുകയാണ്. രണ്ടുമാസം മുമ്പ് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ നാവികസേനയുടെ ഉദ്യോഗസ്ഥനും ഇന്തോനേഷ്യയിലെത്തുകയും എമിഗ്രേഷന്‍ വിഭാഗവുമായും നാവികസേനയുമായും ചര്‍ച്ച നടത്തി കപ്പല്‍ വിചാരണ കഴിയുന്നതുവരെ അവിടെ തന്നെ നിര്‍ത്തിയിടാനും ജോലിക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാനും ധാരണയായിരുന്നു. എന്നാല്‍ ഈ ധാരണ പിന്നീട് പാലിക്കാന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരടങ്ങുന്ന ജീവനക്കാരെ വിട്ടയക്കാന്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സമ്മര്‍ദ്ദം ഇന്തോനേഷ്യന്‍ അധികൃതര്‍ക്ക് നേരെ ചെലുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ആക്ഷേപവും നില നില്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ചെയ്യുന്നുണ്ടെങ്കിലും അവിടെയുള്ള നേവി അധികൃതര്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. എത്രയും പെട്ടന്ന് വിദേശകാര്യമന്ത്രാലയം ഈ വിഷയത്തില്‍ അനുകൂല തീരുമാനം നേടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ബന്ധുക്കളും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Britain, Iran, Kerala, National, News, Sea, Ship, Twenty three indians trapped in ship seazed by Indonasia

Powered by Info News For You

Comments
Post a Comment