സ്വന്തം വീട്ടില്‍ പ്രസവിച്ചു; കുഞ്ഞിനെ വീടിന്റെ പിന്‍വശത്ത് കുഴിച്ചുമൂടി, 21കാരിയും കുടുംബാംഗങ്ങളും പോലീസ് നിരീക്ഷണത്തില്‍

മല്ലപ്പള്ളി: (www.kvartha.com 20.07.2019) ഇരുപത്തൊന്നുകാരി സ്വന്തം വീട്ടില്‍ പ്രസവിക്കുകയും കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തു. ആനിക്കാട് കാരിക്കാമലയിലാണ് സംഭവം. കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം ആനിക്കാട്ടുള്ള വീടിന്റെ പിന്‍വശത്തു നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ കീഴ്വായ്പൂര് പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാവിലെ യുവതി കുഞ്ഞിന് സ്വന്തം വീട്ടില്‍ ജന്മം നല്‍കുകയും തുടര്‍ന്ന് പിന്‍വശത്തെ മുറ്റത്തിനു സമീപം കുഴിച്ചിടുകയും ചെയ്തതായാണ് പോലീസ് അറിയിച്ചത്. യുവതിയും കുടുംബാംഗങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.

Pathanamthitta, News, Kerala, Crime, Child, Police, Case, hospital, Death, Suspicious death of newborn baby in Mallappally

ജീവനോടെയാണോ കുഞ്ഞിനെ കുഴിച്ചുമൂടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വെളിപ്പെടുത്താനാകുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathanamthitta, News, Kerala, Crime, Child, Police, Case, hospital, Death, Suspicious death of newborn baby in Mallappally


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?