പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു, വിടവാങ്ങുന്നത് 20 വര്‍ഷത്തെ കരിയറിന് ശേഷം, വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം ട്വിറ്ററിലൂടെ
ലണ്ടന്‍: (www.kvartha.com 06.07.2019) പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിമരിച്ചു. വെള്ളിയാഴ്ച നടന്ന ലോകകപ്പിലെ പാകിസ്താന്റെ മത്സരത്തിന് പിന്നാലെയാണ് ഷുഐബ് മാലിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയാണ് മാലിക് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. മത്സരത്തില്‍ പാകിസ്താന്‍ 94 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.
ഏകദിനത്തില്‍ നിന്ന് ഞാനിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും എന്നിങ്ങനെയാണ് മാലിക്ക് ട്വീറ്റ് ചെയ്തത്. ബംഗ്ലാദേശിനെതിരായ മത്സരശേഷം ടീമംഗങ്ങള്‍ ഷുഐബ് മാലിക്കിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു.
മൂന്ന് മത്സരങ്ങളാണ് ഈ ലോകകപ്പില്‍ ഷുഐബ് മാലിക് കളിച്ചത്. എട്ടു റണ്‍സ് മാത്രമാണ് മാലിക് നേടിയത്. മോശം ഫോമിനെത്തുടര്‍ന്ന് പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയാണ് മാലിക് അവസാന കളിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Pakistan, Cricket, World Cup, London, Bangladesh, One day match, Shoaib Malik Retired from One Day Match

കരിയറില്‍ 287 ഏകദിനങ്ങളില്‍ നിന്ന്34.55 ബാറ്റിങ് ശരാശരിയില്‍ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്ബത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം.1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.Today I retire from One Day International cricket. Huge Thank you to all the players I have played with, coaches I have trained under, family, friends, media, and sponsors. Most importantly my fans, I love you all#PakistanZindabad 🇵🇰 pic.twitter.com/zlYvhNk8n0— Shoaib Malik 🇵🇰 (@realshoaibmalik) July 5, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Pakistan, Cricket, World Cup, London, Bangladesh, One day match, Shoaib Malik Retired from One Day Match
Powered by Info News For You

Comments
Post a Comment