കുല്‍ഭൂഷണ്‍ ജാദവിന്റെ വിധി; ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ബുധനാഴ്ച വിധി പറയും, ഇറാനില്‍ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യയുടെ വാദം, ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ചത് 2017ല്‍
ഹേഗ്: (www.kvartha.com 17.07.2019) പാകിസ്ഥാനില്‍ വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന പരാതിയില്‍ ബുധനാഴ്ച തീര്‍പ്പാകും. ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് നീതിന്യായ കോടതി വിധി പറയുക. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തിയാണ് പാക് കോടതി കൂല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
മുന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്നു കുല്‍ഭൂഷണ്‍ ജാദവ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ 2016 മാര്‍ച്ച് മൂന്നിനാണ് അറിയിച്ചത്. തുടര്‍ന്ന് ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചത്. എന്നാല്‍ ഇറാനില്‍ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ അറിയിച്ചു. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന് പ്രതികരിച്ചു. ഈ സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്. കൂല്‍ഭൂഷണ്‍ ജാദവിന്റെ മോചനം സാധ്യമാക്കുന്ന തീരുമാനം നീതിന്യായ കോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, India, Pakistan, Case, Court, National, ICJ verdict in Kulbhushan Jadhav case likely today: Judgment significant for India-Pakistan bilateral ties

Powered by Info News For You

Comments
Post a Comment