അധികൃതരുടെ അനാസ്ഥമൂലം വൃദ്ധയ്ക്ക് ദുരിതജീവിതം; 200 വര്‍ഷം പഴക്കമുള്ള മഹാജനവാടി കോളനിയിലെ മറ്റു അന്തേവാസികളെ മാറ്റി പാര്‍പ്പിച്ചെങ്കിലും, മാതാവിന്റെയും മകന്റെയും കാര്യത്തില്‍ തീരുമാനമായില്ല

എറണാകുളം: (www.kvartha.com 28.07.2019) എറണാകുളം മട്ടാഞ്ചേരിയിലെ മഹാജനവാടി കോളനിയില്‍ വൃദ്ധയ്ക്ക് നരകജീവിതം. എണ്‍പതുകാരിയായ സുഹുറുമ്മയും മകന്‍ റഫീഖുമാണ് ഇവിടത്തെ ദുരിതതാളക്കാര്‍. 200 വര്‍ഷം പഴക്കമുള്ള കോളനിയില്‍ പൊളിഞ്ഞുനിലം പൊത്താറായ തകരം കൊണ്ട് നിര്‍മ്മിച്ച ഒറ്റമുറി കൂരയിലാണ് വൃദ്ധയും മകനും അന്തിയുറങ്ങുന്നത്. കളക്ടര്‍ അടക്കമുള്ളവര്‍ സുഹുറുമ്മയുടെ ദുരിതം കണ്ടു പോയെങ്കിലും നടപടിയൊന്നും ആയില്ലെന്ന് പറയുന്നു.

കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് പുനരധിവാസം ആയെങ്കിലും സുഹുറുമ്മയെയും മകനെയും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന സുഹുറുമ്മ കക്കൂസുള്ള ഒരു ചെറിയ കൂരയാണ് ആവശ്യപ്പെടുന്നത്. പ്രാഥമികകൃത്യങ്ങള്‍ പോലും സുഖമില്ലാത്ത മകന്റെ സഹായത്തോടെ നിര്‍വ്വഹിക്കുമ്പോള്‍ മകന് സ്ഥിരവരുമാനമില്ലാത്തതും ഇവരെ തീരാദുരിതത്തിലാക്കുന്നു.

News, Kerala, District Collector, Woman, Ernakulam, Mother, Home, Toilet, Food, Family, Salary, 80 Years Old Woman in Trouble at Mahajanavady Colony Ernakulam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, District Collector, Woman, Ernakulam, Mother, Home, Toilet, Food, Family, Salary, 80 Years Old Woman in Trouble at Mahajanavady Colony Ernakulam 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?